കത്വയില്‍ കൊല്ലപ്പെട്ട എട്ട് വയസുകാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം പിഴ വിധിച്ച് കോടതി

കത്വയില്‍ കൊല്ലപ്പെട്ട എട്ട് വയസുകാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച ഇന്ത്യയിലെ എല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്കും 10 ലക്ഷം രൂപ വീതം പിഴ വിധിച്ച് കോടതി. ഡല്‍ഹി ഹൈക്കോടതിയാണ് മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഈ തുക കൊലചെയ്യപ്പെട്ട കുട്ടിയുടെ കുടുംബ സമാശ്വാസ നിധിയാക്കുമെന്നും കോടതി വ്യക്തമാക്കി.

പേരും ചിത്രവും പ്രസിദ്ധീകരിച്ച് ഇരയെ തിരിച്ചറിയുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരത്തെ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. നോട്ടീസ് ലഭിച്ച മാധ്യമസ്ഥാപനങ്ങള്‍ കോടതിയില്‍ ഖേദപ്രകടനം നടത്തിയിരുന്നെങ്കിലും ഖേദ പ്രകടനം തള്ളിയാണ് കോടതി പിഴയിട്ടിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം