മിഷേലിന്റെ ദുരൂഹമരണം ; കേസ് അന്വേഷണം അവസാനിപ്പിക്കുന്നു

കൊച്ചി: സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം ഉടൻ അവസാനിപ്പിക്കുമെന്ന് റിപ്പോർട്ട്. മിഷേലിന്റെ മരണം കൊലപാതകമല്ലെന്നും, ആത്മഹത്യ തന്നെയാണെന്നുമുള്ള കണ്ടെത്തലിനെ തുടർന്നാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്.കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ ക്രോണിന്റെ മൊബൈൽ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങളുടെ ഉള്ളടക്കത്തെ സംബന്ധിച്ചുള്ള റിപ്പോർട്ടാണ് ഇനി പുറത്തുവരാനുള്ളത്. ഈ റിപ്പോർട്ട് ലഭിച്ചാൽ ക്രൈംബ്രാഞ്ച് കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള നടപടിയിലേക്ക് നീങ്ങും.

മിഷേലിന്റെ മരണം കൊലപാതകമാണെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. ജസ്റ്റിസ് ഫോർ മിഷേൽ എന്ന പേരിൽ സോഷ്യൽ മീഡിയ ക്യാമ്പയിനും നടന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ അന്വേഷണത്തിൽ മിഷേലിന്റെ മരണം ആത്മഹത്യ തന്നെയാണെന്നാണ് ക്രൈംബ്രാഞ്ചും കണ്ടെത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം