സിപിഎം സംസ്ഥാനസമിതിയില്‍ വിഎസ് പങ്കെടുക്കും

vs achuതിരുവനന്തപുരം: ശനിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാനസമിതിയില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പങ്കെടുക്കും. നിലവില്‍ സംസ്ഥാന സമിതിയില്‍ അംഗമല്ലാത്തതിനാല്‍ വി.എസ് യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യം സംബന്ധിച്ചു ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു. കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു വി.എസ് യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ളയും ശനിയാഴ്ചത്തെ സംസ്ഥാന സമിതിയില്‍ പങ്കടുക്കുന്നുണ്ട്. പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നതുവരെ വി.എസിനെ സംസ്ഥാനസമിതിയില്‍ ഉള്‍പെടുത്തുന്ന കാര്യത്തില്‍ തീരുമാനം വേണ്ടെന്നാണു സിപിഎം സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളുടെ നിലപാട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം