കര്‍ഷകന്റെ ആത്മഹത്യ; പണിമുടക്കിയവര്‍ക്ക് എട്ടിന്റെ പണികൊടുക്കാന്‍ സിപിഎം

 

കോഴിക്കോട്: ചക്കിട്ടപ്പാറ ചെമ്പനോട് വില്ലേജ് ഓഫീസില്‍ വച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കോടഞ്ചേരി, നെല്ലിപ്പൊയില്‍ വില്ലേജ് ഓഫിസുകള്‍ ഉപരോധിക്കുന്നു. ജോയിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്- ബിജെപി അനുകൂല സംഘടനകള്‍ വില്ലേജ് ഓഫീസുകളില്‍ പണിമുടക്കിയിരുന്നു.

ഇവര്‍ക്കെതിരെയാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസുകള്‍ ഉപരോധിക്കുന്നത്. പണിമുടക്കിനെ തുടര്‍ന്നു അടഞ്ഞു കിടന്ന കോടഞ്ചേരി, നെല്ലിപ്പൊയില്‍ വില്ലേജ് ഓഫീസുകളിലെ ജീവനക്കാരെ ഇന്നു ഓഫീസില്‍ കയറാന്‍ അനുവദിക്കില്ലെന്നാണ് സിപിഐഎം നിലപാട്.

കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് ജോയിയുടെ സഹോദരന്‍ ജോണ്‍സണ്‍ രംഗത്തു വന്നിരുന്നു. ചക്കിട്ടപാറയില്‍ കരം അടക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകന്‍ വില്ലേജ് ഓഫീസിന് മുമ്പില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായിരുന്നു. ആത്മഹത്യ ചെയ്ത ജോയിയുടെ ആത്മഹത്യ കുറിപ്പില്‍ പരാര്‍ശിച്ച വില്ലേജ് ഓഫീസര്‍ സണ്ണി, വില്ലേജ് അസിസ്റ്റന്റ് സലീഷ് തോമസ് എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായത്.

സലീഷ് തോമസിനെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ കോണ്‍ഗ്രസ്- ബിജെപി അനുകൂല സംഘടനകളുടെ ഭാഗത്തു നിന്നും ആഹ്വാനമുണ്ടായത്.

ഇതിന്‍പ്രകാരം പണിമുടക്കിയ വില്ലേജ് ഓഫീസുകളാണ് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ഇന്നു ഉപരോധിക്കുന്നത്. കര്‍ഷകനെ ആത്മഹത്യയിലേക്കു നയിച്ച വില്ലേജ് അസിറ്റന്റിനെ സംരക്ഷിക്കുവാന്‍ ഒരു ദിവസത്തെ പ്രവര്‍ത്തനം നിര്‍ത്തിവച്ച ഒറ്റ ഉദ്യോഗസ്ഥരേയും ഇന്നു വില്ലേജ് ഓഫീസില്‍ കയറാന്‍ അനുവദിക്കില്ലെന്നു കോടഞ്ചേരിയിലെ സിപിഐഎം നേതാവ് ജയ്സണ്‍ ജോയ് പറഞ്ഞു. കര്‍ഷക ആത്മഹത്യയെ തുടര്‍ന്നു കുറ്റക്കാരായവര്‍ക്കു വേണ്ടി പണിമുടക്കിയ നടപടി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം