ബിനോയ് വിശ്വത്തെ മെര്‍ക്കിസ്റ്റന്‍ വിവാദം ഓര്‍മിപ്പിച്ച് നാദാപുരത്തെ സഖാക്കള്‍

 

കോഴിക്കോട്: സിപിഎം-സിപിഐ പോര് ശക്തമാകുന്നതിനിടെ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിലെ മെര്‍ക്കിസ്റ്റന്‍ ഭൂമി വിവാദത്തെ സോഷ്യല്‍ മീഡിയയില്‍ സജീവമാക്കുകയാണ് സിപിഎം സഖാക്കള്‍.

 

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെ പിടിച്ചുലച്ച വിവാദമായിരുന്നു മെര്‍ക്കിസ്റ്റന്‍ ഭൂമി വിവാദം. അന്നത്തെ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വത്തെയായിരുന്നു പ്രതിപക്ഷവും മാധ്യമങ്ങളും പ്രതിസ്ഥാനത്ത് നിര്‍ത്തിയിരുന്നത്. പ്രതിപക്ഷം ബിനോയ് വിശ്വത്തിനെ ബഹിഷ്‌കരിക്കുന്ന സാഹചര്യം പോലുമുണ്ടായി.

ഈ സാഹചര്യത്തെയാണ് അന്ന് ബിനോയ് വിശ്വം ജയിച്ചുവന്ന മണ്ഡലമായ നാദാപുരത്തെ സിപിഎം പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. അന്ന് യുഡിഎഫ് ബഹിഷ്‌കരിച്ചപ്പോള്‍ അതിനെ വെല്ലുവിളിച്ച് സിപിഎം മുന്‍കൈയില്‍ നാദാപുരത്ത് ബിനോയ് വിശ്വത്തിന് സ്വീകരണം നല്‍കിയത് അവര്‍ ചൂണ്ടിക്കാട്ടുന്നു. അന്നത്തെ മഹായോഗത്തില്‍ എത്ര സിപിഐക്കാരുണ്ട് എത്ര സിപിഎം പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

സിപിഎം-സിപിഐ തര്‍ക്കമുണ്ടാകുമ്പോള്‍ നാദാപുരത്തെ സിപിഎം പ്രവര്‍ത്തകര്‍ എന്നും വൈകാരികമായി പ്രതികാരിക്കാറുണ്ട്. വര്‍ഷങ്ങളായി സിപിഐ പ്രതിനിധികളെ ജയിപ്പിച്ചിട്ടും സിപിഐ സിപിഎഎമ്മിനെ പ്രതിരോധത്തില്‍ ആക്കുമ്പോള്‍ പ്രവര്‍ത്തകര്‍ രോക്ഷം കൊള്ളാറുണ്ട്.

സി പി എം പ്രവത്തകരുടെ ഫേസ് ബുക്ക്‌ പോസ്റ്റ്‌

സിപിഐക്ക് സ്വാധീനമല്ലാത്ത മണ്ഡലം സിപിഎം ഏറ്റെടുക്കണമെന്നത് സിപിഎം പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി തന്നെ ആഗ്രഹം പ്രകടിപ്പിക്കാറുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം