യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് അടക്കം അമ്പതോളം പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

കണ്ണൂര്‍: യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് സിപിഐഎമ്മില്‍ ചേര്‍ന്നു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റായിരുന്ന മൂസാന്‍കുട്ടി നടുവിലും അമ്പതോളം സഹപ്രവര്‍ത്തകരുമാണ് സി.പി.ഐ.എമ്മില്‍ ചേര്‍ന്നത്. ഇന്ന് വൈകീട്ട് ജില്ലാ കമ്മറ്റി ഓഫീസിലെത്തിയാണ് ഇവര്‍ പാര്‍ട്ടിയില്‍ ചേരാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു.

കണ്ണൂര്‍ പുറത്തിയില്‍ പള്ളിയിലെ പണം അപഹരിച്ച കേസില്‍ പ്രതിയായി ജയിലില്‍ കിടന്ന ലീഗ് നേതാവിനെ നേതൃത്വം സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പാര്‍ട്ടി വിട്ടതെന്നാണ് ജയരാജന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വിശദീകരിച്ചിട്ടുള്ളത്.

 

പി.ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

 

യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ആയിരുന്ന മൂസാൻകുട്ടി നടുവിലും അമ്പതോളം പ്രവർത്തകരും സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു.ഇന്ന് വൈകുന്നേരം പാർട്ടി ജില്ലാ കമ്മറ്റി ഓഫീസിൽ എത്തി അവർ പാർട്ടി നേതാക്കളെ കാണുകയുണ്ടായി.

കണ്ണൂർ പുറത്തിയിൽ പള്ളിയിലെ പണം അപഹരിച്ച കേസിൽ പ്രതിയായി ജയിലിൽ കിടന്ന മുസ്ലിം ലീഗ് നേതാവിനെ ലീഗ് നേതൃത്വം സംരക്ഷിക്കുന്നതിനെതിരെ മൂസാൻകുട്ടി പ്രതികരിച്ചിരുന്നു.എന്നാൽ പണം അപഹരിച്ച നേതാവിനെ ജയിൽ മോചിതനായപ്പോൾ പച്ച മാലയിട്ട് സ്വീകരിക്കുകയും ന്യായത്തിനു വേണ്ടി പ്രതികരിച്ച മൂസാൻകുട്ടിക്കെതിരെ നടപടിയെടുക്കുകയുമാണ് ലീഗ് നേതൃത്വം ചെയ്തത്.

ഇത് ഒരു തുടക്കം മാത്രമാണ്.മൂസാൻകുട്ടിയും സഹപ്രവർത്തകരും എടുത്ത തീരുമാനമാണ് ശരിയെന്ന് ഇന്നല്ലെങ്കിൽ നാളെ ബാക്കിയുള്ള മുസ്ലിം ലീഗ് പ്രവർത്തകരും മനസിലാക്കും. അഴിമതിക്കാരെ സംരക്ഷിക്കുന്ന മുസ്ലിം ലീഗിൽ നിന്ന് ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാകും.

രാജി വെച്ച് വന്ന മൂസാൻകുട്ടിക്കും സഹപ്രവർത്തകർക്കും ജൂലൈ 27 നു പാർട്ടി സംസ്ഥാന സെക്രട്ടറി സ:കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും.

യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ആയിരുന്ന മൂസാൻകുട്ടി നടുവിലും അമ്പതോളം പ്രവർത്തകരും സിപിഐ എമ്മുമായി സഹകരിച്ച് പ്രവർ…

Posted by P Jayarajan on Sunday, July 23, 2017

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം