അമ്മമാര്‍ക്ക് പാചക മത്സരം ഈ മാസം 18 മുതല്‍ 26 വരെ

കോഴിക്കോട്: പോഷകാഹാര വാരാചരണത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 18 മുതല്‍ 26 വരെ സാമൂഹ്യനീതി വകുപ്പും കുടുംബശ്രീ മിഷനും സംയുക്തമായി ന്യൂട്രിമിക്‌സ് പാചക മല്‍സരം സംഘടിപ്പിക്കുന്നു. നിലവില്‍ അങ്കണവാടിയില്‍ നിന്നും ന്യൂട്രിമിക്‌സ് ലഭിക്കുന്ന ആറു മാസം മുതല്‍ മൂന്ന് വയസ്സു വരെ പ്രായമുളള കുട്ടികളുടെ അമ്മമാര്‍ക്ക് മാത്രമാണ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. ന്യൂട്രിമിക്‌സ് ഉപയോഗിച്ച് ആവിയില്‍ പാകം ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നീ രണ്ട് വിഭാഗങ്ങളിലാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുക.

അങ്കണവാടി തലത്തില്‍ നിന്നും രണ്ട് വിജയികള്‍ പഞ്ചായത്ത് തലത്തിലേക്കും പഞ്ചായത്ത്തല വിജയികള്‍ ബ്ലോക്ക്തലത്തിലേയ്ക്കും ബ്ലോക്ക് തലത്തില്‍ നിന്നും രണ്ട് പേര്‍ ജില്ലാതലത്തിലും മല്‍സരിക്കും, ജില്ലാതല മല്‍സര വിജയികള്‍ സംസ്ഥാനതലത്തില്‍ മല്‍സരിക്കുകയും വിജയിക്ക് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ അടുത്തുളള അങ്കണവാടി കേന്ദ്രങ്ങളുമായി ബന്ധപ്പെടുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം