ബി ജെ പിയെ തകര്‍ക്കാന്‍ വിശാല സഖ്യം വേണമെന്ന്‍ കോണ്‍ഗ്രസ്‌

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി വിരുദ്ധ മുന്നണി ശക്തിപ്പെടുത്തണം എന്ന്‍ കോണ്‍ഗ്രസ്‌.തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മാ​ന​ചി​ന്താ​ഗ​തി​ക്കാ​രു​മാ​യി സ​ഹ​ക​രി​ക്കു​മെന്ന് പൊ​തു​മി​നി​മം പ​രി​പാ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് സ​ഖ്യ​ത്തി​നു ത​യാ​റാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ്. പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ലാണ് കോണ്‍ഗ്രസ്‌ നയം  വ്യ​ക്ത​മാ​ക്കിയത്.

രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര ക്ര​മ​സ​മാ​ധാ​നം ത​ക​രുകയാണ്. ഭീ​ക​ര​ത​യ്ക്കെ​തി​രാ​യ ന​ട​പ​ടി​ എന്ന വ്യാജേന  രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും കാ​ഷ്മീ​രി​ലെ പ്ര​ശ്ന​ങ്ങ​ൾ ദി​നം​പ്ര​തി വ​ഷ​ളാ​കു​ന്നു​വെ​ന്നും രാ​ഷ്ട്രീ​യ പ്ര​മേ​യം.

ആ​ർ​എ​സ്എ​സി​നെ​തി​രേ​യും ബി​ജെ​പി​ക്കെ​തി​രെ​യും രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ൽ രൂക്ഷ വിമർശനമാണ് ഉണ്ടായത്. രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ ത​ക​ർ​ക്കാ​നാ​ണ് ആ​ർ​എ​സ്എ​സ് ശ്ര​മി​ക്കു​ന്ന​ത്. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത പ്ര​സ്ഥാ​ന​ങ്ങ​ളാ​ണ് ആ​ർ​എ​സ്എ​സും ബി​ജെ​പി​യെ​ന്നും പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു.

വോ​ട്ടിം​ഗ് യന്ത്ര സംവിധാനത്തിനെയും പ്ര​മേ​യ​ത്തി​ൽ എതിർക്കുന്നു. വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​നു പ​ക​രം തെ​ര​ഞ്ഞെ​ടു​പ്പ് ബാ​ല​റ്റ് പേ​പ്പ​ർ തി​രി​ച്ചു കൊ​ണ്ടു​വ​ര​ണ​മെ​ന്നുമാണ് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ടുന്നത്.

റ​ഫേ​ൽ ഇ​ട​പാ​ടി​നെ സം​ബ​ന്ധി​ച്ച് സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം വേ​ണം. 36 വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ കൂ​ടു​ത​ൽ പ​ണം ചെ​ല​വ​ഴി​ച്ചു. ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രേ​യും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും രാ​ഷ്ട്രീ​യ പ്ര​മേ​യത്തിൽ ആ​വ​ശ്യ​പ്പെ​ട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം