കർണാടകത്തിൽ കാലിടറി കോൺഗ്രസ്സ്

ബെംഗളൂരു: ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം മുന്നേറുന്ന കർണാടകയിൽ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ പ്രധാന സ്ഥാനാർത്ഥികളെല്ലാം ലീഡ് നിലനിർത്തുന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ പിന്നിലാണെങ്കിലും ബദാമിയിൽ മുന്നിട്ടുനിൽക്കുന്നു. ബിജെപിയുടെ ശ്രീരാമലുവാണ് ആദ്യ മണിക്കൂറിൽ ബദാമിയിൽ ലീഡ് നേടിയത്. എന്നാൽ സിദ്ധരാമയ്യ പിന്നീട് ലീഡ് തിരിച്ചുപിടിച്ചു.

മംഗലാപുരത്ത് കോൺഗ്രസിന്റെ യുടി ഖാദർ ലീഡ് ചെയ്യുന്നു. സെറാബയിൽ ജെഡിഎസിന്റെ മധു ബംഗാരപ്പ ആദ്യ മണിക്കൂറിൽ തന്നെ വ്യക്തമായ ലീഡ് നേടി.

രാമനഗരിയിലും ഛന്നപട്ടണയിലും ജെഡിഎസ് നേതാവ് കുമാരസ്വാമി മുന്നേറുന്നു. ഗാന്ധിനഗർ മണ്ഡലത്തിൽ കോൺഗ്രസിന്റെ ദിനേശ് ഗുണ്ടറാവുവാണ് മുന്നിട്ട് നിൽക്കുന്നത്. ശിക്കാരിപ്പുരയിൽ ആദ്യ മിനിറ്റുകളിൽ യെദിയൂരപ്പ പിന്നിലായെങ്കിലും പിന്നീട് ലീഡ് നേടി. പത്മനാഭനഗറിൽ ബിജെപിയാണ് മുന്നിൽ.

ഹൂബ്ലിയിൽ ബിജെപിയുടെ ജഗദീഷ് ഷെട്ടാർ ആദ്യ മണിക്കൂറിൽ ലീഡ് ചെയ്യുന്നു. ശാന്തിനഗറിൽ കോൺഗ്രസിന്റെ എൻഎ ഹാരിസ് വ്യക്തമായ ലീഡ് നേടിയിട്ടുണ്ട്. മൈസൂരുവിലെ 14 മണ്ഡലങ്ങളിൽ പത്തിടങ്ങളിലും ജെഡിഎസിനാണ് മുന്നേറ്റം. ബിജെപിയുടെ റെഡ്ഢി സഹോദരന്മാർ രണ്ട് മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം