ബോബി ചെമ്മണ്ണൂര്‍ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന യുവതിയുടെ പരാതി പുറത്ത്

boby-chemmanurകോഴിക്കോട്: ബോബി ചെമ്മണ്ണൂര്‍ വനിതാ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന യുവതിയുടെ പരാതി പുറത്ത്.  കോഴിക്കോട് 19 കാരിയായ ജീവനക്കാരിയെ റൂമില്‍ വിളിച്ചു വരുത്തി മൂന്ന് തവണ ബലാത്സംഗം ചെയ്‌തെന്നും ഗര്‍ഭിണിയായപ്പോള്‍ ഗുളികകള്‍ നല്‍കി അലസിപ്പിക്കുകയും കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലോടെ കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു എന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ബോബി ചെമ്മണ്ണൂരിന്റെ കോഴിക്കോട്ടെ ജൂവലറിയില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിക്ക് സ്ഥാനക്കയറ്റം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് എംഡി പീഡിപ്പിച്ചത്. സ്വന്തം ക്വാട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഓഫിസിലിരിക്കാം എന്ന് പറഞ്ഞ് റൂമിലേയ്ക്ക് വിളിച്ചു വരുത്തിയാണ് തന്നെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയതെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. ആദ്യ തവണ ഭീഷണിയിലൂടെ കീഴ്‌പ്പെടുത്തിയ പെണ്‍കുട്ടിയെ പിന്നീട് ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്തി ആവര്‍ത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇങ്ങനെ ബോബി രണ്ട് തവണ ബലാത്സംഗം ചെയ്‌തെന്നും പെണ്‍കുട്ടി അന്വേഷിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

ബോബി ചെമ്മണ്ണൂരില്‍ നിന്നും പീഡനമേല്‍ക്കേണ്ടി വന്ന പെണ്‍കുട്ടി ഒന്നരമാസം ഗര്‍ഭിണിയാകുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ബോബിയോട് പറഞ്ഞപ്പോള്‍ ഗര്‍ഭം അലസിപ്പിക്കാനാണ് പറഞ്ഞത്. ഇതിനായി പെണ്‍കുട്ടിക്കി രണ്ട് പാക്കറ്റ് ഗുളികകള്‍ നല്‍കി. എന്നാല്‍, ആദ്യം ഗുളിക കഴിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ജോലി ഞാന്‍ ശരിയാക്കുമെന്നും പറഞ്ഞാണ് ബോബി തന്റെ ഭീഷണിപ്പെടുത്തിയതെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. തന്റെ കയ്യില്‍ ലൈസന്‍സുള്ള തോക്കുണ്ടെന്ന് പറഞ്ഞായിരുന്നു ബോബിയുടെ ഭീഷണി. ഇതോടെ പെണ്‍കുട്ടിക്ക് ഭീഷണിക്ക് വഴങ്ങേണ്ടി വരികയായിരുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമായി തന്നെ അന്വേഷിക്ക് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ വ്യക്തമക്കുന്നുണ്ട്.

ഈ വിഷയത്തെ കുറിച്ച് അന്വേഷി പ്രസിഡന്റ് കെ അജിതയ്ക്ക് പെണ്‍കുട്ടി സംഭവം ഉണ്ടായ സമയത്ത് നല്‍കിയ പരാതിയുടെ കോപ്പി ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ഈ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ക്രൂര കൃത്യങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്.

2006ലായിരുന്നു ബോബി ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അന്വേഷിക്ക് പരാതി നല്‍കിയത് കൂടാതെ കോഴിക്കോട് കസബ പൊലീസ് സ്‌റ്റേഷനിലും പരാതി നല്‍കുകയുണ്ടായി. സാമ്പത്തികായി പിന്നിലൂള്ള കുടുംബത്തിലെ അംഗമായ പെണ്‍കുട്ടിയെയും പിതാവിനെയും ഭീഷണിപ്പെടുത്തിയും കാശു കൊടുത്തുമാണ് ഈ കേസൊതുക്കിയത്. ഇവര്‍ പരാതി പിന്‍വലിച്ചതോടെ കേസ് വിസ്മൃതിയിലാവുകയും ചെയതു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം