ഇരുവരും തമ്മിലുള്ള അരുതാത്ത ബന്ധം വീട്ടുകാര്‍ തിരിച്ചറിഞ്ഞു; സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ ഒളിച്ചോടി; തിരഞ്ഞെത്തിയാല്‍ മരിക്കുമെന്ന് ഭീഷണിയും; സംഭവം ഇങ്ങനെ

കൊച്ചി: വീട്ടില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ത്ഥിനികളെ ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തി. ഇരുവരും തമ്മിലുള്ള അരുതാത്ത ബന്ധം വീട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ  സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ ഒളിച്ചോടുകയായിരുന്നു. എറണാകുളം വൈപ്പിന്‍, വടുതല എന്നിവടങ്ങളില്‍ താമസിക്കുന്ന കൂട്ടുകാരികളാണ് കഴിഞ്ഞ ദിവസം വീടുവിട്ടിറങ്ങിയത്. കളമശേരിയിലെ പ്രമുഖ കോളേജിലെ വിദ്യാര്‍ത്ഥിനികളായ രണ്ട് പെണ്‍കുട്ടികളും സ്‌കൂള്‍ തലം മുതല്‍ ഒരുമിച്ച് പഠിച്ചവരാണ്. വൈപ്പിന്‍,വടുതല സ്വദേശിനികളായ പെണ്‍കുട്ടികള്‍ സ്‌കൂള്‍ തലം മുതലേ അടുപ്പത്തിലായിരുന്നുവെന്നും സംശയമുണ്ട്. ഇവരുടെ ബന്ധത്തില്‍ സംശയം തോന്നിയ ഒരു കുട്ടിയുടെ സഹോദരന്‍ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.

   ഇരുവരും സ്വവര്‍ഗാനുരാഗികളാണെന്നറിഞ്ഞ സഹോദരന്‍ ഇവരെ ശാസിച്ചിരുന്നു. ഈ വിഷമത്തിലാണ് പെണ്‍കുട്ടികള്‍ ഒളിച്ചോടാന്‍ തീരുമാനിച്ചത്. രണ്ട് പേരെയും ഇയാള്‍ ശാസിക്കുകയും ചെയ്തിരുന്നുവെന്നും പ്രമുഖ പത്രം  റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച രാവിലെ കോളേജിലേക്കെന്ന് പറഞ്ഞിറങ്ങിയ ഇരുവരും വൈകീട്ട് തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. തങ്ങളെ തിരയേണ്ടെന്നും, തങ്ങള്‍ എവിടെയെങ്കിലും പോയി മരിക്കുമെന്നും പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സമയം ഏറെ വൈകിയിട്ടും രണ്ട് വിദ്യാര്‍ത്ഥിനികളും വീടുകളില്‍ തിരിച്ചെത്താതിരുന്നപ്പോഴാണ് ഇരുവരും ഒളിച്ചോടിയതാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്.

   ചില സുഹൃത്തുക്കളോട് ഇടുക്കിയിലേക്കാണ് തങ്ങള്‍ പോകുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇടുക്കിയിലും അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ കളമശേരി കോളേജിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന്, പെണ്‍കുട്ടികള്‍ യൂണിഫോം മാറി ബസില്‍ കയറിപോയതായി വ്യക്തമായി. കാണാതായ പെണ്‍കുട്ടികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇരുവരെയും ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തുന്നത്. ഒരു രാത്രിയും പകലും തങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞുവെന്നാണ് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയത്. തുടര്‍ന്ന് പെണ്‍കുട്ടികളെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. ഇരുവരെയും ഉടന്‍തന്നെ വിദഗ്ദ കൗണ്‍സിലിങ്ങിന് വിധേയമാക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം