സോഷ്യല്‍ മീഡിയകളില്‍ സി.​കെ. വി​നീ​ത് തരംഗം; താരത്തിന് വേണ്ടി വോട്ട് ചോദിച്ച് ആരാധകര്‍

കൊല്‍ക്കത്ത: മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഫു​ട്ബോ​ൾ താ​രം സി.​കെ. വി​നീ​തി​ന് വേ​ണ്ടി​ആ​രാ​ധ​ക​ർ രം​ഗ​ത്തി​റ​ങ്ങി. ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ന​ൽ​കു​ന്ന ഫാ​ൻ​സ് പ്ലെ​യ​ർ ഓ​ഫ് ദ ​ഇ​യ​ർ പു​ര​സ്കാ​രം പ​ട്ടി​ക​യില്‍ വിനീതും ഇടം പിടിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന്‍ വി​നീ​തി​ന് വോ​ട്ട് ചെ​യ്യ​ണം എ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് നി​ര​വ​ധി പോ​സ്റ്റു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​രു​ന്ന​ത്.ക​ഴി​ഞ്ഞ സീ​സ​ണി​ലെ പ്ര​ക​ട​നം വി​ല​യി​രു​ത്തി ത​യ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ വി​നീ​ത് അ​ട​ക്കം പ​ത്തു താ​ര​ങ്ങ​ളാ​ണു​ള്ള​ത്.
ഐ​എ​സ്എ​ല്ലി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു വേ​ണ്ടി​യും ഐ ​ലീ​ഗി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​ക്ക് വേ​ണ്ടി​യും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത വി​നീ​ത് ഈ ​ര​ണ്ടു ടൂ​ർ​ണ​മെ​ന്‍റി​ലും ടോ​പ് സ്കോ​റ​റും ആ​യി​രു​ന്നു. ബം​ഗ​ളൂ​രു എ​ഫ്സി​യെ ഫെ​ഡ​റേ​ഷ​ൻ ക​പ്പ് ജേ​താ​ക്ക​ളാ​കു​ന്ന​തി​ലും വി​നീ​ത് നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു.
ഗു​ജ​റാ​ത്ത് ല​യ​ണ്‍​സി​ന്‍റെ മ​ല​യാ​ളി താ​രം ബേ​സി​ൽ ത​ന്പിയെ ഐ​പി​എ​ൽ എ​മേ​ർ​ജിം​ഗ് പു​ര​സ്കാ​ര ജേ​താ​വാ​ക്കി​യ​തി​ൽ മ​ല​യാ​ളി​ക​ൾ വ​ഹി​ച്ച പ​ങ്ക് ചെ​റു​ത്ത​ല്ല.  ഐ​പി​എ​ൽ ഒൗ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ മും​ബൈ താ​രം നി​ധീ​ഷ് റാ​ണ​യെ പി​ന്നി​ലാ​ക്കി ബേ​സി​ൽ മു​ന്നേ​റു​ക​യാ​യി​രു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം