സി.ഐ.ടി.യു. ജില്ലാ പ്രസിഡന്‍റിന് കുത്തേറ്റു

kn-gopinath-citu-ekmകൊച്ചി: . സി.ഐ.ടി.യു. ജില്ലാ പ്രസിഡന്‍റിന് കുത്തേറ്റു. സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ് ഗോപിനാഥനാണ് കുത്തേറ്റത്. യൂബർ ടാക്സി സമരത്തിനിടെയാണ് ഇദ്ദേഹത്തിനു കുത്തേറ്റത്.സംഭവത്തില്‍ വടകരാ സ്വദേശി ഉണ്ണികൃഷ്ണനെ പോലീസ് പിടിയിലായി. ഗോപിനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 കാറില്‍ വന്നിറങ്ങിയാണ് ഇയാള്‍ കെ.എന്‍ ഗോപിനാഥിനെ കുത്തിയതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പാലാരിവട്ടത്ത് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. നഗരത്തില്‍ യൂബര്‍ ടാക്‌സിക്കെതിരായി സി.ഐ.ടി.യു ശക്തമായ സമരപരിപാടികള്‍ നടത്തി വരികയായിരുന്നു. – See more at:

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം