നടി മൈഥിലിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട പാലക്കാട് സ്വദേശി കിരണ്‍ നടിയുടെ മുന്‍സുഹൃത്താണെന്ന് പൊലീസ്

കൊച്ചി: നടി മൈഥിലിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട സംഭവത്തില്‍ അറസ്റ്റിലായ പാലക്കാട് സ്വദേശി കിരണ്‍, നടിയുടെ മുന്‍സുഹൃത്താണെന്ന് പൊലീസ്. സൗഹൃദം തകര്‍ന്നതോടെയാണ് കിരണ്‍ നടിയെ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.

2008ലാണ് കേസിനാസ്പദമായ സംഭവം. ആ സമയത്ത് മലയാള സിനിമയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി പ്രവര്‍ത്തിക്കുകയായിരുന്നു കിരണ്‍. സിനിമാ പരിചയങ്ങളിലൂടെ കിരണും മൈഥിലിയും സുഹൃത്തുക്കളായി. ആ സമയത്ത് പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ബന്ധം വേര്‍പിരിയുകയും ചെയ്തു.

ഇതോടെ കിരണ്‍, സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് മൈഥിലിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. 75 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍, ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പുറത്തുവിടുമെന്നായിരുന്നു ഭീഷണി. ഭീഷണിക്ക് വഴങ്ങാതിരുന്നപ്പോള്‍, കിരണ്‍ സിനിമാ ലൊക്കേഷനുകളില്‍ വന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും മൈഥിലി പരാതിയില്‍ പറയുന്നു. പണം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ കിരണ്‍ ചിത്രങ്ങള്‍ പുറത്തുവിടുകയായിരുന്നെന്നാണ് നടിയുടെ പരാതി.

കിരണിനൊപ്പം മൈഥിലി നില്‍ക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞദിവസങ്ങളിലാണ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് മൈഥിലിയുടെ തീരുമാനം. ബ്ലാക്‌മെയില്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കിരണിനെ അറസ്റ്റു ചെയ്തിരിക്കുന്നത്്. പരാതിയില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം