താലി പോയാല്‍ എന്താ ? ഹാപ്പിയാണെന്ന് സിനിമ നടി

മലയാള സിനിമയിലെ പുതുമുഖതാരമായ നിമിഷ സജയനാണ് ഇപ്പോള്‍ മലയാളികളുടെ ഇടയിലെ ചര്‍ച്ചാവിഷയം. ഒരൊറ്റ സിനിമ കൊണ്ടു തന്നെ നിമിഷ പ്രേക്ഷ ഹൃദയം കീഴടക്കിയിരിക്കുകയാണ്. സുരാജ് വെഞ്ഞാറമൂടിനെയും ഫഹദ് ഫാസിലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ തനി നാടന്‍ വേഷത്തില്‍ എത്തി മലയാള പ്രേക്ഷകരം തന്നിലേക്കടുപ്പിക്കാന്‍ താരത്തിനായി.

സുരാജിന്റെ നായികയായാണ് നിമിഷ ചിത്രത്തില്‍ വേഷമിടുന്നത്. താലി നഷ്ടപ്പെട്ട ശ്രീജയുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. താലി പോയാല്‍ എന്താ ഇപ്പോള്‍ നല്ല അസ്സല്‍ പട്ട് സാരിയും ആഭരണങ്ങളും കിട്ടി. പ്രമുഖ വനിത മാഗസിന് വേണ്ടി നടത്തിയ കവര്‍ഷൂട്ടിലാണ് പട്ട് സാരിയും ആഭരണങ്ങളും ധരിച്ച് നിമിഷ എത്തിയത്.

മാഗസീന്റെ ഓണം സ്‌പെഷ്യല്‍ ലക്കത്തിലാണ് നിമിഷ കവര്‍ഗേളാകുന്നത്. പട്ടുസാരയും ആഭരണങ്ങളും ധരിച്ച നിമിഷയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം