‘ഒന്ന് അറിയിക്കാമായിരുന്നില്ലേ’ എന്ന് അദ്ദേഹം ചോദിച്ചു; അതിന് ശേഷം മോഹൻലാൽ എന്റെ സിനിമ ചെയ്യാൻ തയ്യാറായില്ല: വെളിപ്പെടുത്തലുമായി ജയരാജ്

ഭയാനകം എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ സംവിധായകനാണ് ജയരാജ്. മമ്മൂട്ടിക്കൊപ്പം നിരവധി തവണ ജയരാജ് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും മോഹൻലാലുമായി ഒന്നിച്ചിട്ടില്ല.

താൻ മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യാത്തതിന് ഒരു കാരണമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയരാജ്. പണ്ടൊരിക്കല്‍ മോഹന്‍ലാലിനോട് ജയരാജ് ചെയ്‌തൊരു തെറ്റ് കാരണമാണ് ഇരുവരും ഒന്നിച്ചുള്ള സിനിമ നടക്കാതെ വന്നത്.

മഴയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം അണിയറയില്‍ ഒരുങ്ങിയിരുന്നു. ചിത്രത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പക്ഷേ, അത് സംഭവിച്ചില്ല. എന്റെ വ്യക്തിപരമായ ഒരു പ്രശ്നം കൊണ്ട് മുടങ്ങുകയായിരുന്നു. എന്നാൽ ഇക്കാര്യം മോഹൻലാലിനെ അറിയിക്കാൻ വിട്ടു.

കുടുംബത്തോടൊപ്പം ആഫ്രിക്കയില്‍ യാത്രപോയിരുന്ന മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി മാത്രം ട്രിപ്പ് ക്യാന്‍സല്‍ ചെയ്ത് തിരിച്ചു വന്നു. അപ്പോഴാണ് സിനിമ ഉപേക്ഷിക്കപ്പെട്ട വിവരം അദ്ദേഹം അറിഞ്ഞത്. നേരത്തെ ഒന്ന് അറിയിക്കാമായിരുന്നില്ലേ എന്ന് മാത്രമായിരുന്നു മോഹന്‍ലാല്‍ അപ്പോഴെന്നോട് ചോദിച്ചത്. ആ ഓര്‍മ ഉള്ളതിനാലാവാം അദ്ദേഹം ഞാനുമായി പിന്നീട് ചിത്രങ്ങള്‍ ചെയ്യാന്‍ സമ്മതം തരാത്തതെന്ന് ജയരാജ് വെളിപ്പെടുത്തുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം