കോളറ പടരുന്നു ; സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം:  സംസ്ഥാനത്ത് കോളറ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ്  ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.  മലപ്പുറത്തും പത്തനതിട്ടക്കും പിന്നാലെ കോഴിക്കോടും കോളറ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. എല്ലാ ഡി എം ഒ മാര്‍ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ സര്‍ക്കുലര്‍ അയച്ചു.

 പല ജില്ലകളിലും കോളറ ലക്ഷണങ്ങളോടെ പലരും ചികിത്സ തേടിയെത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ഡിഎംഒ മാരോടും ജാഗ്രതപാലിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുമാണ് നിര്‍ദ്ദേശം നല്കിയിട്ടുള്ളത്.

വയറിളക്ക രോഗവുമായെത്തുന്നവരെ പ്രത്യേകം നിരീക്ഷികണമെന്നും നിര്‍ദ്ദേശമുണ്ട്.

കോഴിക്കോട് ഇന്ന് വരെ ആറ് പേര്‍ കോളറ ലക്ഷണങ്ങളോടെ ചികിത്സ തേടി. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരിലാണ് കോളറ ബാധ സംശയിക്കുന്നത്.  മാവൂര്‍ ചെറൂപ്പയിലുളള തൊഴിലാളികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം