വീടിനുള്ളിലെ പെട്ടിക്കുള്ളില്‍ പേടിപ്പിക്കുന്ന പാവയുണ്ടെന്ന് 8 വയസുകാരന്‍; പക്ഷെ പെട്ടി തുറന്നപ്പോള്‍ രക്ഷിതാക്കള്‍ കണ്ടത്…?

ഉത്തര്‍പ്രദേശ്:വീടിനു മുകളിലെ പെട്ടിക്കുള്ളില്‍ ഒരു പേടിപ്പിക്കുന്ന പാവയുണ്ടെന്ന് വെളിപ്പെടുത്തിയ എട്ടുവയസുകാരന്‍. മാതാപിതാക്കള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്താനായത് 18 മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ ഇളയമകന്റെ മൃതദേഹം.

യുപിയിലെ ഗാസിയാബാദിലാണ് സംഭവം. വീട്ടിലെ മുകളിലത്തെ മരപ്പെട്ടിക്കുള്ളില്‍ പേടിപ്പിക്കുന്ന പാവയുണ്ടെന്നായിരുന്നു എട്ടുവയസുകാരന്‍ മാതാപിതാക്കളോട് പറഞ്ഞത്. വീട്ടുകാര്‍ ആദ്യം ഇത് ശ്രദ്ധിച്ചില്ല. തുടരെ തുടരെ കുട്ടി ആവര്‍ത്തിച്ചപ്പോള്‍ പാവയുടെ ഫോട്ടോ എടുത്തു കാണിക്കാന്‍ വീട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. കുട്ടി ചിത്രം പകര്‍ത്തി വീട്ടുകാരെ കാണിച്ചപ്പോള്‍ മാതാപിതാക്കള്‍ ദൃശ്യം കണ്ടു സ്തംഭിച്ചു.

ഒന്നരവര്‍ഷം മുന്‍പ് കാണാതായ തങ്ങളുടെ മൂത്ത മകന്റെ ജീര്‍ണിച്ച ശവശരീരമാണ് പെട്ടിക്കുള്ളില്‍ കണ്ടെത്തിയത്. സ്‌കൂള്‍ യൂണിഫോമില്‍ ജീര്‍ണിച്ച മൃതശരീരമാണ് കണ്ടെത്തിയത്. 2016 ഡിസംബര്‍ 1നാണ് വീടിന് പുറത്ത് കളിക്കുകയായിരുന്ന സെയ്ദിനെ കാണാതാവുന്നത്.

കാണാതാവുമ്പോള്‍ നാലുവയസ്സുകാരന്‍ സ്‌കൂള്‍ യൂണിഫോമിലായിരുന്നു. ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന കുട്ടിയുടെ പിതാവ് നാസര്‍ മുഹമ്മദിന് മോചനദ്രവ്യം ആവശ്യപ്പെട്ട് പലരില്‍ നിന്നും ഫോണ്‍ കോളുകള്‍ വന്നിരുന്നു. സംഭവത്തില്‍ പൊലീസ് ഇസ്ഫാന്‍, അഫ്താബ് എന്നിവരെ അറസ്റ്റു ചെയ്തിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മുഹമ്മദിന്റെ ആറുമക്കളില്‍ അഞ്ചാമത്തെയാളാണ് സെയ്ദ്. സാഹിബാബാദിലെ ഹാപ്പി പബ്ലിക് സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്.

മകന്‍ തിരച്ചുവരുമെന്ന പ്രതീക്ഷകളുമായി കാത്തിരുന്ന മാതാപിതാക്കളെ കണ്ണീരിലാഴ്ത്തുന്നതായിരുന്നു മരപ്പെട്ടിയിലെ കാഴ്ച . മരിച്ച കുട്ടിയുടെ ജ്യേഷ്ഠനായ എട്ടു വയസ്സുകാരന്‍ ജുനൈദ് ആണ് മൃതശരീരം ആദ്യമായി പെട്ടിക്കുള്ളില്‍ കാണുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ബോള്‍ എടുക്കാന്‍ മുകളില്‍ പോയതായിരുന്നു ജുനൈദ്. അയല്‍വാസിയായ മുഹമ്മദ് മൊമീനിന്റേതാണ് പെട്ടി.രണ്ടടി നീളവും വീതിയുമുള്ള പെട്ടിക്കുള്ളില്‍ ചുരുണ്ടി കൂടിയ നിലയിലായിരുന്നു ബാലന്റെ മൃതദേഹം.

കാണാതായപ്പോല്‍ ധരിച്ച അതേ വസ്ത്രം തന്നെയായിരുന്നു മൃതദേഹത്തിനും. എന്നിരുന്നാലും ഡിഎന്‍എ പരിശോധന ഫലം വന്നാലേ സെയ്ദിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കാനാവൂ. സെയ്ദിനെ കാണാതാവുന്നതിന് ഒരു മാസം മുന്‍പാണ് തനിക്ക് ഒരു ബന്ധു പെട്ടി സമ്മനിച്ചതെന്ന് അയല്‍വാസി മൊമീന്‍ പറയുന്നത്. അന്ന് മുതല്‍ പെട്ടി പൂട്ടിയായിരുന്നു കിടന്നിരുന്നത്. അതിനിടെ ഒരിക്കല്‍ പോലും പെട്ടി തുറക്കേണ്ട ആവശ്യം വന്നില്ലായിരുന്നുവെന്നും മൊമീന്‍ പറഞ്ഞു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം