ഇടത് മുന്നണി കലഹ മുന്നണിയാണെന്ന് ചെന്നിത്തല

ന്യൂഡല്‍ഹി: ഇടതുമുന്നണി കലഹ മുന്നണി ആയി മാറിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സി.പി.എമ്മിന്റെ തെറ്റുകള്‍ ചൂണ്ടികാട്ടുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണ്. ഘടകകക്ഷികളെ അനുനയിപ്പിക്കാന്‍ ഒരു ഉപദേഷ്ടാവിനെ കൂടി നിയമിക്കുമോ എന്നും ചെന്നിത്തല ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. സര്‍ക്കാരിലേയും മുന്നണിയിലേയും തെറ്റുകള്‍ ചൂണ്ടിക്കാകാട്ടേണ്ട പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്റെ ഭരണത്തിന് ഓശാന പാടുകയാണ്. നക്സല്‍ വര്‍ഗീസിനെ സംബന്ധിച്ച്‌ കോടതിയില്‍ വിവാദ സത്യവാങ്മൂലം സമര്‍പ്പിച്ചത് യു.ഡി.എഫിന്റെ കാലത്തല്ല. മൂന്നാറില്‍ വന്‍കിട കയേറ്റക്കരെ സി.പി.എം സംരക്ഷിക്കുകയാണ്. സമരങ്ങളോട് സി.പി.എമ്മിന് അസഹിഷ്ണുതയാണ്. വിവരാവകാശ നിയമം സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. പുതിയ കെ.പി.സി.സി പ്രസിഡന്റിനെ സംഘടനാ തിരഞ്ഞെടുപ്പിന് മുമ്ബ് നിയമിക്കണമോ അതോ തിരഞ്ഞെടുപ്പിന് ശേഷം മതിയോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം