ജിഷ്ണുവിന്റെ അമ്മയോട് മുഖ്യമന്ത്രി മാപ്പ് പറയണം; രമേശ്‌ ചെന്നിത്തല

മലപ്പുറം: ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കു നേരെ ബുധനാഴ്ച പോലീസ് ആസ്ഥാനത്തുണ്ടായ അതിക്രമങ്ങളിൽ  മുഖ്യമന്ത്രി പിണറായി വിജയൻ മഹിജയെ നേരിൽ കണ്ട് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് നടപടികളെ ന്യായീകരിച്ച ശേഷം അന്വേഷണത്തിനു ഉത്തരവിട്ട മുഖ്യമന്ത്രിയുടെ നടപടിയ്ക്ക് വിലയില്ല. മുഖ്യമന്ത്രി പോലീസിനെ സംരക്ഷിക്കുന്നുവെന്നും മഹിജയെ നേരിൽ കാണാൻ തയാറാകാത്ത നടപടി മുഖ്യമന്ത്രിക്കു ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിനെത്തിയ കുടുംബത്തോട് പോലീസ് സ്വീകരിച്ച നടപടികൾ ക്രൂരമായിപ്പോയി. പോലീസ് ആസ്ഥാനത്ത് സമരം നടത്തിയാൽ ആകാശം ഇടഞ്ഞു വീഴുകയില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസ് വലിച്ചിഴക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തെന്ന് മഹിജ തന്നോട് പറഞ്ഞെന്നും ചെന്നിത്തല കൂട്ടിചേർത്തു.

പോലീസിന്‍റെ നടപടികൾ മുഖ്യമന്ത്രി കണ്ടില്ലെന്നു നടക്കുന്നത് ശരിയല്ല. ബുധനാഴ്ച ഡിജിപിയുടെ ഓഫീസിനു മുൻപിൽ മാത്രമല്ല പോലീസ് അതിക്രമങ്ങൾ ഉണ്ടായത്. മലപ്പുറത്ത് കെഎസ്‌യു പ്രവർത്തകർക്കും എംഎസ്എഫ് പ്രവർത്തകർക്കും നേരെ പോലീസ് അക്രമങ്ങൾ ഉണ്ടായി. കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലും സമാനമായ സംഭവങ്ങൾ പോലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടായി. പേരൂർക്കട ആശുപത്രിയിൽ കെഎസ്‌യു പ്രവർത്തകരോട് ഐജി മനോജ് എബ്രാഹം കയർത്തത് എന്തിനാണെന്ന് മനസിലാകുന്നില്ല. കേരള പോലീസിനു എന്തു പറ്റിയെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി പോലീസിനെ കയറൂരിവിട്ട് ജനകീയ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നു. സമരങ്ങളെ അടിച്ചമർത്താൻ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. – See more at: http://deepika.com/News_latest.aspx?catcode=latest&newscode=203716#sthash.E17CxVf4.dpuf

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം