സ്വപ്‌ന ലോകത്തെ തോമസ് ഐസക്കിനെയാണ് ബജറ്റ് അവതരണത്തില്‍ കണ്ടത്; ചെന്നിത്തല

chennithala 1തിരുവനന്തപുരം: പൂര്‍ണ്ണമായും ജനവിരുദ്ധ ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്‌ന ലോകത്തെ തോമസ് ഐസക്കിനെയാണ് ബജറ്റ് അവതരണത്തില്‍ കണ്ടതെന്നും ചെന്നിത്തല ആരോപിച്ചു. പൂര്‍ണ്ണതയില്ലാത്ത 800 കോടിയുടെ അധിക ഭാരം ജനങ്ങളുടെ മേല്‍ ഏല്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ബജറ്റിലെ പല നിര്‍ദ്ദേശങ്ങളും തോമസ് ഐസകിന്റെ മനസ്സില്‍ തോന്നുന്ന വെറും ആശയങ്ങളാണ്. ഉട്ടോപ്യന്‍ ആശയങ്ങള്‍ക്ക് ബജറ്റില്‍ ഒരു പഞ്ഞവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അധിക വരുമാനത്തിനായി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ വിലക്കയറ്റം ഉണ്ടാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വൈദ്യുതി ഉല്‍പ്പാദനം സംബന്ധിച്ച കാര്യത്തില്‍ എല്‍ഇഡി ബള്‍ബുകള്‍ മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്. ധനകാര്യ കമ്മീഷന്‍ അനുസരിച്ചുള്ള ഒരു പരാമര്‍ശവും ഇല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം