ഭരിക്കുന്നത് പിണറായി ആണെന്ന്‍ അറിഞ്ഞതിനാലാണ് റുമേനിയയില്‍ നിന്നും കള്ളന്മാര്‍ കേരളത്തില്‍ എത്തിയത്; ചെന്നിത്തല

chennithala 1തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിന്‍ കീഴില്‍ കേരളം കള്ളന്മാരുടെ പറുദീസയായെന്ന് ചെന്നിത്തല . എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനു ശേഷം ആകെ ശരിയാക്കിയത് വിഎസ് അച്യുതാന്ദനെ മാത്രമാണെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു.  ജനങ്ങളോട് മാപ്പ് പറയുന്ന ഡിജിപിയും പോലീസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുമാണ് ഇപ്പോള്‍ നമുക്കുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

വിലക്കയറ്റത്തിലും ഭാഗാധാര രജിസ്‌ട്രേഷന്‍ നിരക്കില്‍ വരുത്തിയ വര്‍ധനയിലും പ്രതിഷേധിച്ച് യുഡിഎഫ് എംഎല്‍എമാര്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, കെ മുരളീധരന്‍, അനൂപ് ജേക്കബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

സെക്രട്ടേറിയറ്റില്‍ കാര്‍ ഇടുന്നതിനെച്ചൊല്ലിയാണു മന്ത്രിമാരുടെ തര്‍ക്കം. ഇതു പരിഹരിക്കാന്‍ മുഖ്യമന്ത്രി അത്താഴവിരുന്നു നടത്തുകയാണ്. കളളന്‍മാരുടെ പറുദീസയായി കേരളം മാറിയെന്നും കേരളത്തിലെ കളളന്‍മാര്‍ക്കു വിലയില്ലാതായിയെന്നും ചെന്നിത്തല പറഞ്ഞു. റുമേനിയക്കാര്‍ കൊളളയടിക്കാന്‍ കേരളത്തിലെത്തുകയാണെന്നും അതിന് കാരണം പിണറായിയാണ് കേരളം ഭരിയ്ക്കുന്നതെന്ന് അവര്‍ക്കറിയാവുന്നത് കൊണ്ടാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം