ബിജെപി ഓഫീസില്‍ പിണറായിയുടെ ഫോട്ടോ തൂക്കിയിട്ടുണ്ടെന്ന് ചെന്നിത്തല;സഭയില്‍ പ്രതിപക്ഷ ബഹളം; ഇന്നത്തേക്ക് പിരിഞ്ഞു;സഭയില്‍ പ്രതിപക്ഷ ബഹളം; ഇന്നത്തേക്ക് പിരിഞ്ഞു

തിരുവന്തപുരം: പരസ്പര സഹായ സംഘമായി സിപിഐഎമ്മും ബിജെപിയും മാറിയെന്നും ബിജെപിയുടെ ഓഫിസില്‍ ഈ പാര്‍ട്ടിയുടെ ഐശ്യര്യം പിണറായി എന്നുപറഞ്ഞ് പിണറായിയുടെ ഫോട്ടോ തൂക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ടുളള ചര്‍ച്ചയിലാണ് ചെന്നിത്തലയുടെ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നത്.

സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളെ ബ്ലൂ വെയില്‍ ഗെയിമിനോട് ഉപമിച്ചാണ് ചെന്നിത്തല പ്രസംഗിച്ച് തുടങ്ങിയത്. മുഖ്യമന്ത്രി പാര്‍ട്ടിക്കാരനായി മാത്രം അധഃപതിച്ചു. കോഴയാരോപണത്തില്‍ പെട്ടുകിടന്ന ബിജെപിയെ രാഷ്ട്രീയ കൊലപാതകത്തിലൂടെ രക്ഷിച്ചെടുക്കുകയാണ് സിപിഐഎം ചെയ്തത്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും രാഷ്ട്രീയ കൊലപാതകങ്ങളും അക്രമപരമ്പരകളും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയ നോട്ടീസില്‍ കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 18 രാഷ്ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായത്. ഇതില്‍ 17ലും സിപിഐഎമ്മും ബിജെപിയുമാണുളളത്. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനൊരുങ്ങിയാല്‍ ആദ്യം എതിര്‍ക്കുക യുഡിഎഫായിരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. മെഡിക്കല്‍ കോഴയെ പ്രതിരോധിക്കാനാണ് ബിജെപി പുതിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തുന്നത്.

ഒരു പണിയുമില്ലാതിരിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് കേരളത്തില്‍ വന്ന് നിരങ്ങാന്‍ അവസരമുണ്ടാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും മുരളീധരന്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടവെ പറഞ്ഞു. കേരളത്തില്‍ ക്രമസമാധാന തകര്‍ച്ചയില്ല. തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കി.

പൊലീസ് മാത്രം വിചാരിച്ചാല്‍ എല്ലാം കാര്യങ്ങളും തടയാനാവില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയതിന് പിന്നാലെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കുകയും ചെയ്തു. ബിജെപിയുടെ ഏക എംഎല്‍എ ഒ. രാജഗോപാലും കേരള കോണ്‍ഗ്രസ് (എം) എംഎല്‍എമാരും സഭയില്‍ നിന്നും വാക്കൗട്ട് നടത്തി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം