മകള്‍ വീണതറിയാതെ മാതാപിതാക്കള്‍ സെപ്റ്റിക് ടാങ്ക് മൂടി

childചെന്നൈ: കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ മകള്‍ വീണതറിയാതെ മാതാപിതാക്കള്‍ കുഴി മൂടി. ചെന്നൈ മധുരവോയലിനടുത്ത് കന്നി അമ്മന്‍ നഗറിലായിരുന്നു അപകടം നടന്നത്. സെല്‍വകുമാറിന്റെ ആനന്ദിയുടേയും മകളായ രോഹിത(7)യാണ് സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചത്.

സെപ്റ്റിക് ടാങ്കില്‍ കുട്ടികള്‍ വീഴാതിരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ഇരുമ്പ് കൊണ്ടുള്ള മൂടിവെച്ച് അടച്ചിരുന്നു. ഇതില്‍ മണലിട്ട് നിറച്ച് കുഴി മൂടുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം അപകടം നടന്നത്. മുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടി കാല് തെറ്റി വീണതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. സെപ്റ്റിക് ടാങ്കില്‍ കുട്ടി വീണത് അറിയാതെ മാതാപിതാക്കള്‍ കുഴിയില്‍ മണല്‍ നിറച്ച് മൂടുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാതായതിനെ തുടര്‍ന്നാണ് സെപ്റ്റിക് ടാങ്കിന് അരികില്‍ നിന്ന് കുട്ടി കളിച്ചിരുന്ന കളിപ്പാട്ടം ശ്രദ്ധയില്‍ പെട്ടത്. പിന്നീട് കുഴിയിലെ മണല്‍ മാറ്റി നോക്കിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ പുറത്തെടുത്ത കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം