തമിഴ്നാട്ടിലുണ്ടായ വാഹനാപകടം; മലയാളി ഡോക്ടര്‍ മരിച്ചു

ബാ​ല​രാ​മ​പു​രം: ത​മി​ഴ്നാ​ട്ടി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡോ​ക്ട​ര്‍ മരിച്ചു. ബാ​ല​രാ​മ​പു​രം രേ​വ​തി ആശുപത്രി ഉ​ട​മ വ​ട​ക്കേ​വി​ള കൊ​ടി​ന​ട മാ​ന​സി​യി​ല്‍ ഡോ. ​ആ​ര്‍. സ​തീ​ഷ്കു​മാ​ര്‍ (52) ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ 22ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​മി​ഴ്നാ​ട്ടി​ലെ തി​രു​ന​ല്‍​വേ​ലി​ക്കു സ​മീ​പം ക​യ​ത്താ​റി​ലാ​യി​രു​ന്നു അ​പ​ക​ടം. വാ​ഹ​നം നി​യ​ന്ത്ര​ണം തെ​റ്റി റോ​ഡി​ലെ പാ​ല​ത്തി​ന്‍റെ തൂ​ണി​ല്‍ ഇ​ടി​ച്ചാണ് അപകടമുണ്ടായത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​റി​ന്‍റെ മു​ന്‍​വ​ശം നി​ശേഷം ത​ക​ര്‍​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഡോ​ക്ടറെ തി​രു​ന​ല്‍​വേ​ലി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ക​ര​ളി​നും കൈ​കാ​ലു​ക​ള്‍​ക്കും ഗു​രു​ത​രു​മാ​യി പ​രി​ക്കേ​റ്റിരുന്നു. തി​രു​ന​ല്‍​വേ​ലി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ക​ര​ളി​ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ചൊവ്വാഴ്ച രാ​ത്രി തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.പോസ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. മി​നി​മോ​ളാ​ണ് ഭാ​ര്യ. മ​ക്ക​ള്‍ നീ​ത​, നീ​ന​. –

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം