തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പേ തോല്‍വി സമ്മതിച്ച് ഡി.വിജയ കുമാര്‍

ആലപ്പുഴ:ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ പരാജയം സമ്മതിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി. ഫലം വരുന്നതിന് മുമ്പ് പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും കുറ്റപ്പെടുത്തിയാണ് ഡി വിജയകുമാര്‍ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയതായി ഡി വിജയകുമാര്‍ പറഞ്ഞു.

പ്രചാരണത്തില്‍ പാര്‍ട്ടി പിന്നിലായിപ്പോയി. പലയിടത്തും ബൂത്ത് പ്രവര്‍ത്തനം മോശമായിരുന്നു. വേണ്ട പ്രചാരണം നല്‍കിയില്ല. നേതാക്കള്‍ ഒപ്പംനിന്നു, പക്ഷേ പ്രവര്‍ത്തകര്‍ ഒപ്പമില്ലായിരുന്നു. ഘടകകക്ഷികളും ആത്മാര്‍ത്ഥതയോടെ നിന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂരില്‍ 2016 ല്‍ സി.പി.എം ടിക്കറ്റില്‍ വിജയിച്ച കെ.കെ. രാമചന്ദ്രന്‍ നായര്‍ ഈ വര്‍ഷം ജനുവരി 14 ന് മരിച്ചതോടെയണ് ഉപതിരഞ്ഞെടുപ്പിന്കളമൊരുങ്ങിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എടുക്കുന്നതിന് മുമ്പേ തന്നെ എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണരംഗത്ത്‌സജീവമായിരുന്നു.

സി.പി.എം ആലപ്പുഴ ജില്ല സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമായ സജി ചെറിയാനായിരുന്നു എല്‍.ഡി.എഫ്സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ മത്സരിച്ച ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയായിരുന്നു ബിജെപി സ്ഥാനാര്‍ഥി.

മൂന്ന് കക്ഷികല്‍ക്കും ഏറെ നിര്‍ണായകമാണ് ചെങ്ങന്നൂര്‍ ഫലം. അതുകൊണ്ട് തന്നെ വിജയകുമാറിന്റെ പ്രസ്താവന തോല്‍വി മുന്നില്‍ കണ്ടുള്ള മുന്‍കൂര്‍ ജാമ്യമാകാനാണ് സാധ്യത.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം