ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൽ വജ്ര ഡയമണ്ട് ഫെസ്റ്റ് ആരംഭിച്ചു

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ അങ്കമാലി ഷോറൂമില്‍ വജ്ര ഡയമണ്ട് ഫെസ്റ്റ് ആരംഭിച്ചു.
ലോകോത്തര നിലവാരമുള്ള ഡയമണ്ട് ആഭരണങ്ങളുടെ വിപുല ശ്രേണിയുമായ് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ അങ്കമാലി ഷോറൂമില്‍ വജ്ര ഡയമണ്ട് ഫെസ്റ്റ് പ്രശസ്ത സിനിമാ താരം വി. കെ. ശ്രീരാമനും ഡോ. റസിയയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ടും കൂടാതെ ഐഫോണ്‍, ഗോള്‍ഡ് കോയിന്‍, എന്നിങ്ങനെ നിരവധി സമ്മാനങ്ങള്‍ നേടാനുള്ള അവസരവും 2018 ജനുവരി 5 വരെ നീണ്ടുനില്‍ക്കുന്ന വജ്ര ഡയമണ്ട് ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്. പഴയ 22 കാരറ്റ് സ്വര്‍ണ്ണാഭരണങ്ങള്‍ ഡയമണ്ട് ആഭരണങ്ങളാക്കി മാറ്റിവാങ്ങുമ്പോള്‍ പവന് 1000 രൂപ കൂടുതല്‍ ഉപഭോക്താവിന് ലഭിക്കുന്നു. വിവാഹ പര്‍ച്ചേയ്‌സുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഈജിപ്ഷ്യന്‍, ഇറ്റാലിയന്‍, ടര്‍ക്കിഷ്, സിംഗപ്പൂര്‍ തുടങ്ങിയ സ്വര്‍ണ്ണാഭരണങ്ങളുടെ അതിവിപുല ശേഖരവും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ടെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം