ആഴ്ചയില്‍ അഞ്ച് ദിവസം തലസ്ഥാനത്ത് ഉണ്ടാവണം; മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മന്ത്രിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിർദേശം നൽ‌കി. വെള്ളിയാഴ്ച ക്വോ​​​റം തി​ക​​​യാ​​​ത്ത​​​തി​​​നെത്തു​​​ട​​​ർന്ന് മന്ത്രിസഭാ യോഗം മാറ്റിവച്ചിരുന്നു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യ​​​ട​​​ക്കം ഏ​​​ഴു മ​​​ന്ത്രി​​​മാ​​​ർ മാ​​​ത്ര​​​മാ​​​ണ് അന്ന് യോഗത്തിനെത്തിയത്. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി കടുത്തനിലപാടെടുത്തത്.

മന്ത്രിസഭാ രൂപീകരണത്തിനു ശേഷം നടന്ന ആദ്യ മന്ത്രിസഭായോഗത്തിലും മന്ത്രിമാർ ആഴ്ചയിലെ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം