ആ നടനൊപ്പം താന്‍ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം വളരെ വ്യത്യസ്തമായിരുന്നു;മോഹന്‍ലാല്‍ സ്ത്രീ തല്പരനാണെന്ന വിഷയത്തോട് ചാര്‍മിള പ്രതികരിക്കുന്നു

ആ നടനൊപ്പം താന്‍ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം വളരെ വ്യത്യസ്തമായിരുന്നു.മോഹന്‍ലാല്‍ സ്ത്രീ തല്പരനാണെന്ന വിഷയത്തോട് ചാര്‍മിള പ്രതികരിക്കുന്നു. സിനിമയിലെ പല പ്രമുഖ നടിമാര്‍ക്കൊപ്പവുംകുറച്ച് നാളുകള്‍ക്ക്മുന്‍പ് മോഹന്‍ലാലിന്റെ പേര് ചേര്‍ക്കപ്പെട്ടിരുന്നു. എന്തിനേറെ, അമ്മവേഷത്തില്‍ ശ്രദ്ധിയ്ക്കപ്പെട്ട ഒരു നടിയ്‌ക്കൊപ്പം പോലും മോഹന്‍ലാലിന്റെ പേര് വന്നിരുന്നു. തന്റെ അനുഭവത്തില്‍ ഉണ്ടായ കാര്യങ്ങളെ കുറിച്ച് നടി ചാര്‍മിള പറയുന്നു.

ചാര്‍മിള മലയാള സിനിമയില്‍ എത്തിയത് മോഹന്‍ലാലിനൊപ്പമാണ്. സിബി മലയില്‍ സംവിധാനം ചെയ്ത ധനം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായ തങ്കം എന്ന കഥാപാത്രത്തെയാണ് ചാര്‍മിള അന്ന്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് മോഹന്‍ലാല്‍ നായകനായ അങ്കിള്‍ ബണ്ണിലും ചാര്‍മിള  അഭിനയിച്ചു.മെട്രോമാറ്റിനിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ചാര്‍മിള മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞത്.

രണ്ട് ചിത്രങ്ങളില്‍ താന്‍  ലാല്‍ സാറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ഒരു കംപ്ലീറ്റ് ആക്ടറാണ് മോഹന്‍ലാല്‍.ആളുകള്‍ പറയുന്നത് പോലെ മോഹന്‍ലാല്‍ ഒരു സ്ത്രീ താത്പരനാണെന്ന് അന്ന്‍ എനിക്കൊരിക്കലും തോന്നിയിട്ടില്ല. അദ്ദേഹത്തെ കുറിച്ച് ഇങ്ങനെ ഒന്നും  പറയരുത്. സെറ്റില് അദ്ദേഹം നമ്മളെ ഒരു സഹോദരിയെ പോലെയാണ് കാണുന്നത്. പുതുമുഖ താരങ്ങള്‍ക്ക് പൂര്‍ണമായും പിന്തുണ നല്‍കുകയും മോഹന്‍ ലാല്‍ നല്‍കാറുണ്ട് എന്നും ചാര്‍മിള പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം