ചാര്‍ളിയുടെ മൊഴി ദിലീപിന് ഊരാക്കുരുക്കാകുമോ ; വീണ്ടുമൊരു ജയില്‍ വാസം ദിലീപിനെ കാത്തിരിക്കുന്നോ?

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗൂഡാലോചന നടത്തിയെന്ന ആരോപണം നിലനില്‍ക്കെ  ദിലീപിനെതിരെ  വീണ്ടും രഹസ്യമൊഴി. കേസിലെ ഏഴാം പ്രതി ചാർളിയാണ് കോടതിയിൽ രഹസ്യ മൊഴിയുമായി എത്തിയത് . നടിയെ ആക്രമിച്ചത് ദിലീപ്  നല്‍കിയ കൊട്ടേഷനിലാണെന്ന് പള്‍സര്‍ സുനി പറഞ്ഞെന്നാണ് ചാര്‍ളിയുടെ മൊഴി.

 

നടി അക്രമിക്കപ്പെട്ടതിനു മൂന്നാം ദിവസം പള്‍സര്‍ സുനിയും ഗിരീഷും തന്‍റെ  വീട്ടില്‍  താമസിക്കാന്‍ വന്നെനും അന്നാണ് ദിലീപ് നല്‍കിയ കൊട്ടേഷന്‍ വിവരം സുനി   പറഞ്ഞതെന്നും ചാര്‍ളി മൊഴി  നല്‍കി.

 

 

ഒപ്പം  കൊട്ടേഷന്‍ പണം 1.5 കോടി രൂപ  ആയിരുന്നെന്നും അതില്‍  പത്ത് ലക്ഷം രൂപ തനിക്കു നൽകാമെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ തന്നെ കാണിച്ചിരുന്നുവെന്നും ചാർളിയുടെ മോഴിയിലുണ്ടായിരുന്നു. സുനിയോടും സുഹൃത്തിനോടും വീട്ടിൽ നിന്നു പോകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് ഇവർ ഒരു പൾസർ ബൈക്ക് മോഷ്ടിച്ചു രക്ഷപ്പെട്ടുവെന്നും ചാർലി മൊഴി നൽകി.

 

 

നടിയെ ആക്രമിച്ച കേസില്‍ ദിവസങളോളം ജയിലില്‍  കിടന്നതിനു ശേഷം ഒക്ടോബര്‍ 3 നാണു ദിലീപിന് ജ്യാമ്യം ലഭിച്ചത്. ഏറെ അരവത്തോടെയാണ് ദിലീപിനെ ആരാധകര്‍ വരവേറ്റത് . എന്നാല്‍ ചാര്‍ളിയുടെ ഈ മൊഴി ദിലീപിനെ വീണ്ടും കുടുക്കുമെന്ന സംശയവും നിലനില്‍ക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം