ലോകത്തെ വിറപ്പിച്ച കൊടും കുറ്റവാളി ബിക്കിനി കില്ലറുടെ പ്രതീക്ഷ അസ്തമിച്ചു; ചാൾസ് ശോഭരാജ് ഇപ്പോള്‍ മരണത്തെ ഭയന്ന് ജീവിക്കുന്നു

കാഠ്മണ്ഡു: ലോകത്തെ വിറപ്പിച്ച കൊടും കുറ്റവാളി  ചാൾസ് ശോഭരാജ് ഇപ്പോള്‍ മരണത്തെ ഭയന്ന് ജീവിക്കുകയാണ് . ബിക്കിനി കില്ലർ എന്ന പേരിൽ കുപ്രസിദ്ധനായ ചാൾസ് ശോഭരാജ്

ഇന്ത്യൻ വംശജനായ ഫ്രഞ്ച് പൗരനാണ് . 2003ൽ  ഒരു കാസിനോയിൽ നിന്ന് അറസ്റ്റിലായതിനെത്തുടർന്നു നേപ്പാളിൽ ജീവപര്യന്തം ജയിൽശിക്ഷ അനുഭവിക്കുകയാണ് ചാൾസ് ശോഭരാജ്.
ഏതാനും വർഷങ്ങളായി ഇയാൾക്കു ഹൃദയത്തകരാറുണ്ട്. ഈ രോഗാവസ്ഥ ചൂണ്ടിക്കാട്ടി ജയിൽ ശിക്ഷയിൽനിന്ന് ഇളവു നേടാമെന്നും പാരീസിൽ പോയി ഹൃദയശസ്ത്രക്രിയ നടത്താമെന്നതുമായിരുന്നു പ്രതീക്ഷ.എന്നാല്‍ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി കഴിഞ്ഞ ദിവസം ജയിലിൽ കുഴഞ്ഞുവീണു. അടിയന്തരമായി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു  ഡോക്ടർമാർ. ശനിയാഴ്ച കാഠ്മണ്ഡുവിലെ ഗംഗാലാൽ ഹാർട്ട് സെന്‍ററിലാണ് ശസ്ത്രക്രിയ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം