ദിലീപിനെതിരായ കുറ്റപത്രം രണ്ട് ദിവസത്തിനകം

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം രണ്ട് ദിവസിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണസംഘം കൈമാറിയ കുറ്റപത്രത്തിന്റെ കരട് ഇപ്പോള്‍ പരിശോധിച്ച് വരികയാണെന്നും ചില സാങ്കേതിക കാര്യങ്ങള്‍ കൂടി പരിഹരിക്കാനുണ്ടെന്നും തുടര്‍ന്ന് കുറ്റപത്രത്തിന്റെ പൂര്‍ണരൂപം കോടതിക്ക് മുന്‍പാകെ ഹാജരാക്കുമെന്നും ബെഹ്‌റ പറഞ്ഞു.ദിലീപ് ഏഴാം പ്രതിയാകുമെന്നാണു സൂചന. ഗൂഢാലോചനയാണ് ദിലീപിനെതിരെയുള്ള കുറ്റം

പൊലീസിനു നല്‍കിയ മൊഴി ചില സാക്ഷികള്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞത് അന്വേഷണസംഘത്തെ വലച്ചിരുന്നു. കേസിലെ മുഖ്യ സാക്ഷിയായിരുന്ന ലക്ഷ്യയിലെ ജീവനക്കാരന്‍ ദിലീപിന് അനുകൂലമായി കോടതിയില്‍ മൊഴി മാറ്റി പറഞ്ഞിരുന്നു. കേസിലെ പ്രതിയായ പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ലക്ഷ്യയില്‍ വന്നിട്ടില്ലെന്നായിരുന്നു സാക്ഷിയുടെ പുതിയ മൊഴി. മൊഴിമാറ്റത്തെ കുറിച്ച് പോലീസ് അന്വേഷിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം