ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്സില്‍ പൃഥ്വിരാജിനെ മനപൂര്‍വ്വം അപമാനിച്ചതായി പരാതി

awardsകൊച്ചി: ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തതോടു കൂടി പലതരത്തിലുള്ള ആരോപണങ്ങളാണ് ഉയരുന്നത്. മികച്ച നടനുള്ള പുരസ്കാരം നേടിയ പൃഥ്വിരാജിനെ ചാനല്‍ മനപൂര്‍വ്വം അപമാനിച്ചതായാണ് ഒടുവില്‍ വന്ന ആരോപണം. സാധാരണ  ആരെയും നോവിക്കാതെയാണ് സ്വകാര്യ ചാനലുകള്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. ഏതെങ്കിലും കാറ്റഗറിയില്‍ പെടുത്തി എല്ലാവര്‍ക്കും പുരസ്‌കാരം നല്‍കി സന്തോഷിപ്പിയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുമുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഫിലിം അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിച്ച പൃഥ്വിരാജിനെ അപമാനിച്ചു എന്നും, വില കുറച്ചു കാണിച്ചു എന്നുമാണ് ആരാധകരുടെ ആരോപണം. മനപൂര്‍വ്വം മനപൂര്‍വ്വമാണ് പൃഥ്വിരാജിനെ അപമാനിച്ചതെന്നാണ് ആരാധകരുടെ പക്ഷം. ഇതെല്ലാവര്‍ക്കും മനസ്സിലായി കാണും എന്നും ആരാധകര്‍ പറയുന്നു. മറ്റ് എല്ലാ അവാര്‍ഡുകള്‍ക്കും അവാര്‍ഡ് വിന്നേഴ്‌സിന്റെ പ്രൊഫൈല്‍ കാണിച്ച ശേഷമാണ് പുരസ്‌കാരം നല്‍കിയതെന്നും എന്നാല്‍ പൃഥ്വിരാജിന്റെ മാത്രം പ്രൊഫൈല്‍ കാണിച്ചില്ല എന്നതുമാണ് കാരണമായിപ്പറയുന്നത്. ഫിലിം അവാര്‍ഡിലെ ഏറ്റവും വലിയ അവാര്‍ഡില്‍ ഒന്നാണ് പൃഥ്വി നേടിയത്. പുരസ്‌കാരം സമ്മാനിക്കാനായി തമിഴ് നടന്‍ വിക്രം പൃഥ്വിരാജിന്റെ പേര് പ്രഖ്യാപിച്ച ശേഷം, സ്‌ക്രീനില്‍ പ്രൊഫൈല്‍ പ്രതീക്ഷിച്ച് പൃഥ്വി കസേരയില്‍ തന്നെ ഇരുന്നത് കാണാമായിരുന്നു. ഇത് കൂടാതെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് നോമിനേഷന്‍ ലിസ്റ്റില്‍ ബാക്കി അഭിനേതാക്കളുടെ എല്ലാം ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍, 2015 ല്‍ തൊട്ടതെല്ലാം പൊന്നാക്കിയ പൃഥ്വിരാജിന്റെ ഒരു പടം മാത്രമേ കാണിച്ചുള്ളൂ എന്നതും ആക്ഷേപിയ്ക്കുന്നതിന് തുല്യമാണെന്ന് ആരാധകര്‍ പറയുന്നു.

പത്തേമാരിയ്ക്കും സു സു സുധി വാത്മീകത്തിനുമൊന്നും ഒരു പുരസ്‌കാരവും നല്‍കിയില്ല എന്നതായിരുന്നു പരിപാടിക്കെതിരെ ഉയര്‍ന്ന മറ്റൊരു പ്രധാന ആരോപണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം