ചങ്ങരംകുളം ദുരന്തം; രക്ഷാപ്രവര്‍ത്തനം വൈകിയത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു

ചങ്ങരംകുളം: നരണിപ്പുഴയില്‍ ആറ് പേരുടെ ജീവന്‍ കവര്‍ന്ന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. ചങ്ങരംകുളം പുത്തന്‍പള്ളി റോഡില്‍ നരണിപ്പുഴയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ഉള്ളിലാണ് തോണിയപകടം നടന്ന കുഴപ്പുള്ളി പ്രദേശം. പ്രദേശത്തേക്ക് ആംബുലന്‍സും, പോലീസ് വാഹനങ്ങളും ചീറിപ്പാഞ്ഞു പോവുമ്പോഴാണ് നാട്ടുകാര്‍ക്ക് എന്തോ അപകടം നടന്നതായി നാട്ടുകാര്‍ക്ക് മനസിലാവുന്നതും. ആളുകള്‍ അവിടേക്ക് ഒഴുകി എത്തുന്നതും. അപകടം നടന്ന് ഏറെ നേരം കഴിഞ്ഞാണ് ആളുകള്‍ക്ക് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് എത്താന്‍ കഴിഞ്ഞത് എന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടി.

പൊന്നാനി കോള്‍മേഖലയില്‍ പെട്ട കടുക്കുഴി ബണ്ടിനോട് ചേര്‍ന്ന് കിടക്കുന്ന കായലിന് സമീപത്ത് നടന്ന അപകടത്തില്‍ പെട്ടവരെ നാട്ടുകാര്‍ കരക്കെത്തിച്ചപ്പോഴേക്കും പലരും അവശരായിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ പെരുമ്പടപ്പ് എസ് ഐ. വിനോദ് വലിയാട്ടൂര്‍ സി പി ഒമാരായ മധുസൂധനന്‍, സുരേഷ് എന്നിവരൂടെ നേതൃത്വത്തില്‍ നാട്ടുകാരാണ് ആദ്യ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ചങ്ങരംകുളം പുത്തന്‍പള്ളി ഭാഗങ്ങളില്‍ നിന്നായെത്തിയ ആംബുലന്‍സുകളിലും പോലീസ് വാഹനങ്ങളിലുമായി എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും നീന്തി രക്ഷപ്പെട്ട കുട്ടികള്‍ ഒഴികെ എല്ലാവരും മരിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം