താടിവളര്‍ത്തിയ യുവാവിന് 6 വര്ഷം തടവ്

File photo shows Mel Gibson at news conference in Veracruzബിയജിംങ്: താടിവളര്‍ത്തിയതിന് ആറ് വര്‍ഷം തടവ്. ചൈനയിലെ കഷ്ഗര്‍ പട്ടണത്തിലാണ് സംഭവം. മുസ്ലീം ഭൂരിപക്ഷ ചൈനീസ് പ്രദേശമായ സിന്‍ജിംഗ് പ്രവിശ്യയില്‍ ഉള്‍കൊള്ളുന്ന പ്രദേശമാണ് ഇത്. ഇവിടെ മത ചിഹ്നങ്ങളെ തുടച്ച് നീക്കുന്ന പ്രോജക്ട് ബ്യൂട്ടി എന്ന പദ്ധതി ചൈനീസ് ഭരണകൂടം നടപ്പിലാക്കിവരുകയാണ്. അടുത്തിടെ ഇവിടെ മതപഠങ്ങള്‍ എടുക്കുന്നവരെ പരസ്യമായി നൃത്തം ചെയ്യപ്പിച്ചിരുന്നു. ജനവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പെരുമാറി എന്ന പേരിലാണ് 2010 മുതല്‍ താടി വളര്‍ത്തിയതിന് പ്രാദേശീക കോടതി പ്രസ്തുത വ്യക്തിയെ ശിക്ഷിച്ചത്. ഇതിന് പുറമേ ബുര്‍ഗ ധരിച്ചു എന്ന പേരില്‍ ഇയാളുടെ ഭാര്യയ്ക്ക് 3 കൊല്ലം ശിക്ഷയും വിധിച്ചിട്ടുണ്ട്. ചൈനീസ് പത്രമായ ഡെയിലി റിപ്പോര്‍ട്ടാണ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം