വടകരയില്‍ നാട്ടിനെ നടുക്കി പീഡന കഥ;സ്വന്തം ചോരയെ തിരിച്ചറിയാത കാമ ഭ്രാന്തന്‍റെ ക്രൂരതയ്ക്ക് ഇരയായത് പിഞ്ചുകുട്ടി

വടകര : നാട്ടിനെ നടുക്കി  പീഡന കഥ , സ്വന്തം ചോരയെ തിരിച്ചറിയാത കാമ ഭ്രാന്തന്‍റെ ക്രൂരതയ്ക്ക് ഇരയായത് പിഞ്ചുകുട്ടി . തിരുവള്ളൂര്‍ ചാനിയംകടവില്‍ ആറുവയസ്സുകാരി ലൈംഗിക പീഡനത്തിനിരയായി, ബന്ധുവായ യുവാവ് പോലീസ് പിടിയില്‍. ചാനിയം കടവിനടുത്തെ യുപി സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയാണ് പീഡനത്തിനിരയായത്.

ബന്ധുവായ ഇരുപതുകാരനായ യുവാവാണ് കുട്ടിയെ നിരന്തരം പീഡിപ്പിച്ചത്. അപ്പുവെന്ന് വിളിക്കുന്ന ഇയാള്‍ ഇപ്പോള്‍ വടകര പോലീസ് കസ്സ്ഡിയിലാണ്. അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു.

വടകര ജില്ലാ ആശുപത്രി അധികൃതരാണ് കുട്ടി ലൈംഗിക പീഡനത്തിനിരയായതായി പോലീസില്‍ വിവരം അറിയിച്ചത് . വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ തിരുവള്ളൂരിലെ ഒരു ഡോക്ടറുടെ അടുത്ത് എത്തിക്കുകയായിരുന്നു.

ഈ ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചത് . പീഡനത്തിനിരയായ കുട്ടിയുടെ അമ്മ നേരത്തെ ആത്മഹത്യ ചെയ്തിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഒരു പാറ തൊഴിലാളിയുടെ മകളാണ് കുട്ടി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം