വടകരയില്‍ ബാലികയെ പീഡിപ്പിച്ച ബന്ധുവായ യുവാവ് റിമാന്‍ഡില്‍; ഒരാള്‍ കൂടി പോലീസ് നിരീക്ഷണത്തില്‍

വടകര: തിരുവള്ളൂര്‍ ചാനിയംകടവില്‍ ബാലികയെ പീഡിപ്പിച്ച ബന്ധുവായ യുവാവ് റിമാന്‍ഡില്‍. ഒരാള്‍ കൂടി പോലീസ് നിരീക്ഷണത്തില്‍ പത്തൊന്‍പത് കാരനായ അദർശ് എന്ന അപ്പു വാണ് റിമാന്‍ഡിലായത്.

പ്രായപൂർത്തി ആകാത്ത കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതിന് പോസ്കോ പ്രകാരമാണ് കേസ്. വടകര സി ഐ യും സംഗവുമാണ് പ്രതിയെ പിടികൂടിയത്.

അദർശ് കുട്ടിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. അടുത്തടുത്ത വീടുകളിൽ താമസിക്കുന്നവരാണ് ഇവർ .പെൺകുട്ടിയുടെ അമ്മ നേരത്തെ മരണപ്പെട്ടതാണ് .അച്ചൻ കുട്ടിയെ ശ്രദ്ധിക്കാത്തത് കാരണം അമ്മുമ്മയുടെയും അച്ഛന്റെയും കൂടെയാണ് താമസം.

കുട്ടിക്ക് കലശ മായ വയറ് വേദന കാരണം വടകര ഗവ: ആശുപത്രിയിൽ കാണിക്കുകയും കുട്ടി ലൈംഗികമായി പീടിപ്പിക്കപ്പെട്ടത് മനസ്സിലാക്കിയ ഡോക്ടർ വടകര പോലീസുമായി ബന്ധപ്പെടുകയായിരുന്നു.

പ്രതിയെ ചാനിയം കടവിൽ വെച്ച് അറസ്റ്റ് ചെയുകയും ചെയ്തു പോസ്കോ പ്രകാരം കേസ് എടുത്ത പ്രതിയെ വടകര കോടതിയിൽ ഹാജറാക്കി പതിനാല് ദിവസത്തേക്ക് റിമേഡ് ചെയ്തു.

വടകരയില്‍ നാട്ടിനെ നടുക്കി പീഡന കഥ;സ്വന്തം ചോരയെ തിരിച്ചറിയാത കാമ ഭ്രാന്തന്‍റെ ക്രൂരതയ്ക്ക് ഇരയായത് പിഞ്ചുകുട്ടി

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം