കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു;ആത്മഹത്യാ കുറിപ്പില്‍ പറയുന്നതിങ്ങനെ..

സ്വാതി ചന്ദ്ര

കാസര്‍ഗോഡ്‌:കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു.തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്റര്‍നാഷണല്‍ റിലേഷന്‍ഷിപ്‌ ആന്‍ഡ്‌ പൊളിറ്റിക്സ്  രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അഖില്‍.കോളേജ് അധികൃതര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിദ്യാര്‍ത്ഥി ആത്മഹ്യാ കുറിപ്പില്‍ രേഖപ്പെടുത്തിയത്.

കോളേജ് അധികൃതരുടെ മോശം ഇടപെടലിനെ തുടര്‍ന്നാണ്‌ താന്‍ മരിക്കാന്‍ തീരുമാനിച്ചതെന്നും വിദ്യാര്‍ഥി ആത്മഹത്യാ കുറിപ്പില്‍ വ്യ്ക്തമാക്കുന്നു.കോളേജ് അധികൃതര്‍ക്ക് എതിരെ ഫേസ്ബൂക്കില്‍ പോസ്റ്റിട്ടതിന് അഖിലിനെ നേരത്തെ കോളേജില്‍ നിന്നും ഡിസ്മിസ് ചെയ്തിരുന്നു.

ആത്മഹത്യ കുറിപ്പ് ഇങ്ങനെ….

“ഞാനനുഭവിക്കുന്ന വേദനയും നേരിടുന്ന ക്രൂരതയും അവഗണനയും പറഞ്ഞറിയിക്കാന്‍ പറ്റില്ല.എന്ത് തീരുമാനിക്കുമ്പോഴും എന്നെ ഇത്ര മാത്രം ദ്രോഹിച്ച യുണിവേസിറ്റി അധികാരികളുടെ മുഖം മറക്കുന്നില്ല.വൈസ് ചാന്‍സിലര്‍ ആയ ഗോപകുമാര്‍,രേജിസ്ട്രാറായ രാധാകൃഷ്ണന്‍ നായര്‍,പ്രൊ.വൈസ് ചാന്‍സിലര്‍ ആയ കെ.ജയപ്രസാദ്,ഡോ.മോഹന്‍ കുന്തര്‍ ഇവരെല്ലാം ഞാനെന്ന വ്യക്തിയോട് മാത്രം പ്രത്യേക ദ്രോഹം ചെയ്യുന്നവരല്ല സാമൂഹ്യ ദ്രോഹികള്‍ കൂടിയാണ്.”

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം