നടി അമല പോളും വിവാഹ മോചനത്തിന്; വാര്‍ത്തയോട് പ്രതികരിക്കാതെ താരങ്ങള്‍

amala paulകൊച്ചി: നടി അമല പോളും എഎല്‍ വിജയിയും വിവാഹ മോചനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ഇന്ത്യാ ടൈംസാണ് ഇവര്‍ വേര്‍പിരിയാന്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തത്. വിവാഹ ജീവിതത്തിലെ ചില പൊരുത്തക്കേടുകളാണ് ദമ്പതികള്‍ വേര്‍പിരിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ വിവാഹമോചന വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല. 2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ് യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് 2014 ജൂണ്‍ 12നായിരുന്നു ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകുന്നത്.

amala_paul

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം