ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും

തിരുവനന്തപുരം: ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും. അന്വേഷണത്തിന് വിജ്ഞാപം ഇറക്കി. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്‍റെ വിജ്ഞാപനം സഹോദരൻ ശ്രീജിത്തിന് കൈമാറി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ, പി.ടി.എ.റഹീം എംഎൽഎ, മുൻ എംഎൽഎ വി.ശിവൻകുട്ടി എന്നിവർ ശ്രീജിത്തിന്‍റെ സമരസ്ഥലത്ത് എത്തിയാണ് വിജ്ഞാപനത്തിന്‍റെ പകർപ്പ് കൈമാറിയത്.

ശ്രീജിവിന്‍റെ ഘാതകരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കൽ കഴിഞ്ഞ 770 ദിവസമായി സമരം നടത്തി വരികയായിരുന്നു. സിബിഐ അന്വേഷണം സംബന്ധിച്ചു കേന്ദ്രവും നേരത്തെ ശ്രീജിത്തിനു ഉറപ്പു നൽകിയിരുന്നു.

2014 മേയ് 21നായിരുന്നു ശ്രീജിവിന്‍റെ മരണം. മോഷണക്കുറ്റം ആരോപിച്ചാണ് ശ്രീജിവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ശ്രീജിവിന്‍റെ മരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടർന്നായിരുന്നു കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം