മദ്യശാലകള്‍ തുറക്കുന്നത് തിരിച്ചടിയാകുമെന്ന്‍ താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചാനാനിയല്‍;ഇടതു സര്‍ക്കാര്‍ മദ്യ നയത്തിനെതിരെ ആഞ്ഞടിച്ച് കത്തോലിക്ക സഭ

തിരുവനന്തപുരം:ഇടതുസര്‍ക്കാര്‍ മദ്യ നയത്തിനെതിരെ   ആഞ്ഞടിച്ച് കത്തോലിക്ക സഭ.സര്‍ക്കാര്‍ മദ്യശാലകള്‍ തുറക്കുന്നതിനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ്  സഭ ഉന്നയിച്ചത്.

മദ്യക്കച്ചവടം തിരിച്ചുകൊണ്ടുവന്നത് സി.പി.ഐയുടെ സമ്മര്‍ദ്ദം മൂലമാണെന്നും മദ്യശാലകള്‍ തുറക്കുന്നത് തിരിച്ചടിയാകുമെന്നും താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചാനാനിയല്‍ വ്യക്തമാക്കി. അതോടൊപ്പം ഏപ്രില്‍ 2 മദ്യവിരുദ്ധ പ്രക്ഷോഭ ദിനമായി ആചരിക്കുമെന്നും കെസിബിസി അറിയിച്ചു.

സര്‍ക്കാരിന് ധാര്‍മികതയില്ലെന്നും ബിഷപ്പ് റമിജിയോസ് ഇഞ്ചാനാനിയല്‍ ആരോപിച്ചു. മദ്യനയം ചെങ്ങന്നൂരില്‍ സര്‍ക്കാരിനെതിരായ ജനമനസ് പ്രകടമാകുമെന്ന് താമശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനായിയേല്‍.

പ്രകടന പത്രികയോടെങ്കിലും ആത്മാര്‍ത്ഥത  വേണം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മദ്യനയം സംബന്ധിച്ച് ഹിതപരിശോധന നടത്താന്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കെസിബിസി വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം