കാസ്റ്റിംഗ് കൗച്ചിനെ പിന്തുണച്ചുകൊണ്ട് പ്രമുഖ കൊറിയോഗ്രാഫര്‍ സരോജ് ഖാന്‍;കാസ്റ്റിംഗ് കൗച്ചിലൂടെ സ്ത്രീകള്‍ക്ക് മികച്ച വരുമാനമാര്‍ഗ്ഗം ഉണ്ടാകുന്നു അതിനെ ചൂഷണമായി കാണാന്‍ സാധിക്കില്ല.

കാസ്റ്റിംഗ് കൗച്ചിനെ പിന്തുണച്ചുകൊണ്ട് പ്രമുഖ കൊറിയോഗ്രാഫര്‍  സരോജ് ഖാന്‍ രംഗത്തെത്തിയിരിക്കുകയാണ്.ഹോളിവുഡില്‍ നിന്നടക്കം നിരവധിയാളുകളാണ് സിനിമാ മേഖലയില്‍ നടക്കുന്ന ലൈംഗിക അതിക്രമണത്തിനെതിരേ ഇതിനോടകം രംഗത്തെത്തിയത്.ഈ സാഹചര്യത്തിലാണ് കാസ്റ്റിംഗ് കൗച്ചിന്  പിന്തുണയുമായി സരോജ് തന്‍റെ നിലപാട് വ്യക്തമാക്കുന്നത്.

കാസ്റ്റിംഗ് കൗച്ചിലൂടെ സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗ്ഗം ലഭിക്കുമെന്നാണ് അവരുടെ വാദം. പെണ്‍കുട്ടിയുടെ അനുവാദത്തോടെയാണ് അവളെ ലൈംഗികമായി ഉപയോഗിക്കുന്നത്. അതുകൊണ്ട് സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടെന്ന് പറയാന്‍ പറ്റില്ല.

അതിന് പകരമായി അവര്‍ക്ക് വരുമാനമാര്‍ഗം ലഭിക്കുന്നുമെന്നും സരോജ് ഖാന്‍ പറഞ്ഞു. എന്നാല്‍ കാസ്റ്റിംഗ് കൗച്ച് പ്രതികരണം വിവാദമായതോടെ അവര്‍ ക്ഷമ പറഞ്ഞ് തടിയൂരുകയും ചെയ്തു. സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ടെന്ന് ബോളിവുഡ് താരങ്ങള്‍ അടക്കം നിരവധി നടിമാരാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

ശ്രീ റെഡ്ഡിയുടെ ആരോപണങ്ങളും പ്രതിഷേധവും തെലുങ്ക് സിനിമ ലോകത്തിലും കാസ്റ്റിംഗ് കൗച്ചിനെ പ്രധാന ചര്‍ച്ചാ വിഷയമാക്കിയിരിക്കുകയാണ്. അതിനിടയിലാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ ന്യായീകരിച്ച് സരോജ് ഖാന്‍ രംഗത്തെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം