ഇനി പെട്രോള്‍ പമ്പുകളില്‍ നിന്നും പണം പിന്‍വലിക്കാം

petrol-pump-3-621x414മുംബൈ: രാജ്യത്തെ 2500 പെട്രോള്‍ പമ്പുകളില്‍നിന്നും ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ കഴിയുന്ന സൗകര്യം നിലവില്‍ വരുമെന്നാണ് വിവരം. ബാങ്കുകളില്‍ നിന്നും പണം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പെട്രോള്‍ പമ്പുകളില്‍നിന്നും പണം വിതരണം ചെയ്യുന്നു. 2000 രൂപ വരെ പിന്‍വലിക്കാനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്.

പൊതുമേഖല എണ്ണക്കമ്പനികളുടെ പ്രതിനിധികളുമായി എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നവംബര്‍ 24നു ശേഷം ഈ തീരുമാനം നടപ്പിലാക്കി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്ബിഐയുടെ പോയിന്റ് ഓഫ് സെയില്‍സ് മെഷീനുള്ള പമ്പുകളിലാണ് ഈ സൗകര്യം ലഭ്യമാകുക. ഇതില്‍ കാര്‍ഡ് സ്വയ്പ്പ് ചെയ്താണ് പണം നല്‍കുക. ആദ്യ ഘട്ടത്തില്‍ 2500 പെട്രോള്‍ പമ്പുകളില്‍ തുടങ്ങിയ ശേഷം പിന്നീട് 20,000 പെട്രോള്‍ പമ്പുകളിലേക്ക് ഇത് വ്യാപിപ്പിക്കുവനാണ് നീക്കം. പെട്രോള്‍ പമ്പുകളില്‍ പഴയ നോട്ടുകള്‍ നവംബര്‍ 24 വരെ സ്വീകരിക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം