ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ചോദ്യം ചെയ്യലിനായ് വിളിപ്പിച്ച നാദിര്‍ഷയെനെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷാ​യെ അ​ന്വേ​ഷ​ണ​സം​ഘം വീ​ണ്ടും ചോ​ദ്യം ചെ​യ്യും. എന്നാല്‍ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന്  ഇ​തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​യി നാ​ദി​ർ​ഷാ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ഇതിനു മു​ന്പ് പലതവണ നാ​ദി​ർ​ഷയെ  ചോ​ദ്യം ചെ​യ്ത​പ്പോ​ൾ നാ​ദി​ർ​ഷാ പ​റ​ഞ്ഞ​തു പ​ല​തും ക​ള​വാണെന്നാണ്  പോ​ലീ​സി​നു ലഭിച്ച തെ​ളി​വ് . ഇ​തി​നെ തുടര്‍ന്നാണ് പോ​ലീ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലനായ്‌നാ​ദി​ർ​ഷയെ വിളിപ്പിച്ചത് . ആ​ശു​പ​ത്രി വി​ട്ടാ​ൽ നാ​ദി​ർ​ഷാ​യെ ഉ​ട​ൻ ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന റിപ്പോര്‍ട്ട്‌ . കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ട​ണോ​യെ​ന്ന് നാ​ദി​ർ​ഷാ അ​ഭി​ഭാ​ഷ​ക​നി​ൽ​നി​ന്നു നി​യ​മോ​പ​ദേ​ശം തേ​ടി​യ​താ​യും സൂ​ച​ന​യു​ണ്ട്.

കേ​സിലെ പ്രധാന  പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ൾ ന​ൽ​കി​യ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും ഈ ​മൊ​ഴി​ക​ളെ സാ​ധൂ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ് ന​ട​ൻ ദി​ലീ​പി​നെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ദി​ലീ​പി​നൊ​പ്പം നാ​ദി​ർ​ഷാ​യെ ചോ​ദ്യം ചെ​യ്തി​രു​ന്നെ​ങ്കി​ലും അ​റ​സ്റ്റി​ലേ​ക്ക് അ​ന്വേ​ഷ​ണ​സം​ഘം ക​ട​ന്നി​രു​ന്നി​ല്ല. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ നാദിര്‍ഷ കുറ്റക്കരനാണെന്ന് തെളിന്നാല്‍ അറസ്റ്റ് ഉണ്ടാവുമെന്നാണ് വിവരം .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം