കോഴിക്കോട്ട് രാത്രി രണ്ട് മണിക്ക് 17കാരിയെ സ്റ്റോപ്പില്‍ ഇറക്കാതെ പോയ മിന്നല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കേസ്

കോഴിക്കോട്: രാത്രി രണ്ടുമണിക്ക് പെണ്‍കുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പിൽ കെഎസ്ആർടിസി മിന്നൽ ബസ് നിർത്താതെ പോയ സംഭവത്തിൽ ബസിലെ ജീവനക്കാർക്കെതിരേ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ പരാതിപ്രകാരമാണ് കേസ്. ബസിലെ ഡ്രൈവർ, കണ്ടക്ടർ എന്നിവർക്കെതിരേ പയ്യോളി പോലീസാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി എംഡി നേരത്തേ വിശദീകരണം തേടിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ കോഴിക്കോട് പയ്യോളിയിലാണ് ഒറ്റയ്ക്ക് യാത്ര ചെയ്ത പതിനേഴ് വയസുള്ള വിദ്യാർഥിനിയെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി മിന്നൽ ബസ് മുന്നോട്ട് പോയത്. ഒടുവിൽ ഇരുപത് കിലോമീറ്റർ അകലെ ഹൈവേ പോലീസ് ദേശീയപാതയ്ക്ക് കുറുകെ വാഹനമിട്ട് ബസ് തടഞ്ഞ് വിദ്യാർഥിനിയെ മോചിപ്പിക്കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം