മഴക്കാലത്ത് ചൂട് ചായക്കൊപ്പം കഴിക്കാന്‍ കാരറ്റ് കേക്ക്

മഴക്കാലത്ത് നല്ല ചൂട് ചായക്കൊപ്പം നാലുമണി പലഹാരമായി കാരറ്റ് കേക്ക് തയ്യാറാക്കിയാലോ. ആരോഗ്യ പ്രധവും  രുചികരവുമായ കാരറ്റ് കേക്ക് കുറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ച് ചെറിയ സമയത്തിനുള്ളില്‍ തയ്യാറാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

കാരറ്റ്- അരക്കിലോ
പഞ്ചസാര- രണ്ട് കപ്പ്
മൈദ- 250 ഗ്രാം
മുട്ട- നാലെണ്ണം
എണ്ണ- 100 ഗ്രാം
കാരം – 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
കാരറ്റ് കനം കുറച്ച് ചീകിയെടുത്ത് പഞ്ചസാര പൊടിച്ചതും  എണ്ണയും മുട്ടയുടെ മഞ്ഞക്കരുവുമായി മിക്‌സ് ചെയ്യണം. ഇതിലേക്ക് മൈദയും കാരവും  ചേര്‍ക്കാം.
മുട്ടയുടെ വെള്ള മാത്രം തയ്യാറാക്കി വെച്ചിരിയ്ക്കുന്ന മിശ്രിതത്തിലേക്ക് ചേര്‍ക്കുക. ഇത് ഒരു മണിക്കൂര്‍ എല്ലാ ചേരുവകളും കൂടിച്ചേരാനായി മാറ്റി വയ്ക്കുക . ഒരു മണിക്കൂറിനു ശേഷം  180 ഡിഗ്രി പ്രീഹീറ്റില്‍ ഇത് ബേക്ക് ചെയ്‌തെടുക്കാം.  സ്വാദിഷ്ഠമായ കാരറ്റ് കേക്ക് റെഡി. അലങ്കാരത്തിനായി കേക്കിന് മുകളില്‍ അണ്ടിപരിപ്പും മുന്തിരിയും വിതറാം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം