പ്രായമായ അമ്മയെ കാറിന്റെ ഡിക്കിയിലിട്ട് യാത്രചെയ്ത വാഹന ഉടമയെ തിരഞ്ഞ് സോഷ്യല്‍മീഡിയ

car travelകൊച്ചി:പ്രായമായ അമ്മയെ കാറിന്റെ ഡിക്കിയില്‍ വച്ച്‌ ഒരു കുടുംബത്തിന്റെ ക്രൂരമായ യാത്ര കരളുരുക്കുന്ന കാഴ്ചയാകുന്നു. മുത്തശ്ശിയെ ‘ഡിക്കി’യിലാക്കി യാത്ര ചെയ്ത കുടുംബത്തെ തിരഞ്ഞ് സോഷ്യല്‍മീഡിയ. പ്രായമായ മുത്തശ്ശിയെ ഡിക്കിയിട്ട് നഗരത്തിലൂടെ യാത്ര ചെയ്യുന്ന കാറിന്റെ ചിത്രമാണ് ഡ്രൈവറെ അന്വേഷിച്ച്‌ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.KL02AA 5604 എന്ന കാറാണ് പ്രചരിക്കുന്ന ചിത്രത്തിലുള്ളത്. പ്രായമായ അമ്മ കാറിന്റെ ഡിക്കിയില്‍ കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മുഖത്ത് വെയില്‍ അടിക്കുന്നതുകാരണം കൈ മുഖം കൊണ്ട് മറച്ചിരിക്കുകയാണ്.

ചവറ ടൈറ്റാനിയം ജംഗ്ഷനില്‍ നിന്നും ആരോ പകര്‍ത്തിയ ദൃശ്യമാണ് സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നത്. നാല് പേരടങ്ങുന്ന കുടുംബം കരുനാഗപ്പള്ളിയിലെ ഒരു ഹോട്ടലില്‍ (പുട്ടുകട) യില്‍ ഭക്ഷണം കഴിയ്ക്കാന്‍ ഇറങ്ങിയപ്പോള്‍ ആ അമ്മയ്ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ തയ്യാറായില്ല. അവിടെ പാര്‍ക്കിംഗ് സ്ഥലത്തിരുന്ന യുവാക്കളാണ് കാറിന്റെ പിറകില്‍ കിടക്കുന്ന അമ്മയെ ശ്രദ്ധിക്കുന്നത്. കാര്‍ലോക്ക് ചെയ്തു പോയപ്പോള്‍ അവിടെ നിന്നവര്‍ കാര്യം തിരക്കി ലോക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു. മനസിക രോഗി ആയതിനാലാണ് അടച്ചിട്ടിരിക്കുന്നതെന്ന് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം