തൃശൂരില്‍ എണ്ണയടിച്ച് പമ്പില്‍ നിന്നും പുറത്തേക്കിറങ്ങിയ കാറിന് തീപിടിച്ചു

തൃശൂര്‍: ചെവ്വൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തീ പടരുന്നതിന് മുന്‍പ് ഡ്രൈവര്‍ കാറില്‍ നിന്ന് ഇറങ്ങിയോടി. വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. കാറോടിച്ചിരുന്ന കൂര്‍ക്കഞ്ചേരി സ്വദേശി സാജന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പമ്പില്‍ നിന്ന് ഡീസല്‍ നിറച്ച് ഇറങ്ങിയ ഉടനെയായിരുന്നു തീ പിടിച്ചത്. സമീപത്തുണ്ടായിരുന്ന ഫര്‍ണീച്ചര്‍ കടയുടെ ബോര്‍ഡും കത്തിനശിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം