ചലചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു

കൊച്ചി: ചലചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു.ഏറെ കാലമായി രോഗബാധിതനായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കൊച്ചിയിലെ സ്വവസതിയില്‍ വച്ചായിരുന്നു . ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അറുപത്തെട്ട് വയസായിരുന്നു. വില്ലനായും സ്വഭാവ നടനായും മലയാളം സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്.

1981ൽ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം . ഹിന്ദി, തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു . രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മാസ്റ്റര്‍ പീസ് ആയിരുന്നു അവസാന ചിത്രം . അഞ്ഞൂറിലേറ ചിത്രങ്ങളില്‍ അഭിനയിച്ച ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്ത ചിത്രങ്ങളാണ് ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റർ പവനായി എന്നീ ചിത്രങ്ങള്‍.

നേരത്തെ പക്ഷാഘാതം നേരിട്ടിരുന്നെങ്കിലും ചികില്‍സയിലൂടെ അതിജീവിച്ച ക്യാപറ്റന്‍ രാജു  മകന്റെ വിവാഹാവശ്യത്തിനായി ന്യൂയോര്‍ക്കിലേക്കുള്ള യാത്രയില്‍ ദുബായില്‍ വിമാനത്തില്‍ വച്ച് വീണ്ടും  പക്ഷാഘാതം നേരിടുകയായിരുന്നു. ഏറെ നാളുകള്‍ ദുബായില്‍ ചികില്‍സയില്‍ ആയിരുന്ന ക്യാപ്റ്റന്‍ രാജുവിനെ പിന്നീടെ കൊച്ചിയിലെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

തിരുവല്ല ഓമല്ലൂര്‍ സ്വദേശിയാണ് ക്യാപറ്റന്‍ രാജു. വിവിധ വിഷയങ്ങളില്‍ ശക്തമായ നിലപാടെടുത്ത നടന്‍ കൂടിയായിരുന്നു ക്യാപറ്റന്‍ രാജു. ഇടക്കാലത്ത് സിനിമയില്‍ നിന്ന് മാറി നിന്ന ക്യാപറ്റന്‍ രാജു നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം