അര്‍ബുദം; മരിച്ചെന്ന് കരുതി ജീവനോടെ കുഴിച്ചിട്ട സ്‌ത്രീ ശ്വാസം മുട്ടി മരിച്ചു

RIP-347-x-300
ഗ്രീസ്: അർബുദ ബാധയെ തുടർന്ന് മരിച്ചെന്ന് കരുതി ജീവനോടെ കുഴിച്ചിട്ട സ്‌ത്രീ ശ്വാസം മുട്ടി മരിച്ചു. ഗ്രീസിലെ തെസ്സലോണികിയിലാണ് സംഭവം. 45കാരിയായ പെരു വെളിപ്പെടുത്തിയിട്ടില്ലാത്ത സ്ത്രീയാണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്.

അർബുദ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ മരിച്ചതായി ഡോക്ടർമാർ വിധിയെഴുതി. ഇതോടെ സ്ത്രീയുടെ കുടുംബാംഗങ്ങൾ ഇവരെ ഗ്രീസിന് വടക്കുള്ള ചെറിയ പട്ടണമായ തെസ്സലോണികിയിലുള്ള സെമിത്തേരിയിൽ സംസ്ക്കരിച്ചു. ചടങ്ങുകളെല്ലാം കഴിഞ്ഞ് എല്ലാവരും മടങ്ങിയ ശേഷം സെമിത്തേരിയിലെ ജോലിക്കാരാണ് പുതിയ കല്ലറയ്ക്കകത്ത് നിന്നുംശബ്ദം കേട്ടത്. താൻ മരിച്ചിട്ടില്ലെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ഇവർ കല്ലറയുടെ പാളിയിൽ ഇടിച്ചതോടെ സെമിത്തേരി ജീവനക്കാർ പൊലീസിനെ വിളിച്ചുവരുത്തി കല്ലറ വീണ്ടും കുഴിച്ചു. ഇവരെ പുറത്തെടുത്തപ്പോഴേക്കും ശവപ്പെട്ടിയിലിരുന്ന് ശ്വാസം മുട്ടി ഇവർ മരണമടഞ്ഞിരുന്നു.

അതേ സമയം സ്ഥലത്തെത്തിയ ഡോക്ടർ ഇവർ മണിക്കൂറുകൾക്ക് മുന്പേ മരിച്ചതാണെന്നും അവർ വീണ്ടും ജീവിക്കാൻ യാതൊരു സാധ്യതയില്ലെന്നും പറഞ്ഞു. ഹൃദയം നിലച്ചതായി തങ്ങൾ ടെസ്റ്റുകൾ നടത്തിയപ്പോൾ തെളിഞ്ഞിരുന്നെന്നും സ്ത്രീയുടെ ശരീരത്തിൽ തങ്ങൾ നേരത്തെ ചെയ്തതാണെന്നും അവർ മുന്പേ മരിച്ചിരുന്നെന്നും ഡോ.ക്രിസ്സി മസ്തികൗഡി ഗ്രീക്ക് ടിവി ചാനായ മെഗായോട് പറഞ്ഞു. തണുത്ത് മരവിച്ച മൃതശരീരം കല്ലറയിൽ ഇടിക്കുമെന്നും ബഹളമുണ്ടാക്കുമെന്നുമുള്ളത് അസംഭവ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മൃതശരീരം പരിശോധിക്കാനായി കോറോണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേ സമയം കാൻസർ ക്ലിനിക്കിലെ ഡോക്ടർമാരാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് മരിച്ച സ്ത്രീയുടെ ബന്ധുക്കൾ കേസ് കൊടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണണെന്ന് പൊലീസ് വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം